കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video- കനത്ത മഴയില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ് റെയില്‍വേ പാലം, നടുക്കുന്ന ദൃശ്യങ്ങള്‍

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ തുടരുന്ന കനത്ത മഴയില്‍ വലിയ നാശനഷ്ടം. സംസ്ഥാനത്തെ കാന്‍ഗ്ര ജില്ലയിലെ ചക്കി റെയില്‍വേ പാലം പുഴയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് തകര്‍ന്ന് വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചക്കി പാലത്തിന്റെ മൂന്ന് തൂണുകളില്‍ ഒന്ന് പൂര്‍ണ്ണമായും തകര്‍ന്ന് വീഴുകയായിരുന്നു.

Recommended Video

cmsvideo
മഴയിൽ തകർന്ന് വീണ് റെയിൽവേ പാലം, ദൃശ്യങ്ങൾ കാണാം | *Trending

സംസ്ഥാനത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. അതിനിടെ പലയിടത്തും മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ധര്‍മ്മശാലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. സംസ്ഥാനത്തെ മാണ്ഡി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി.

അബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരിഅബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരി

1

റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് വെള്ളക്കെട്ടില്‍ പെട്ട് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ ബാല്‍, സദര്‍, തുനാഗ്, മാണ്ഡി, ലമാതച്ച് എന്നിവിടങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയത്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് കാന്‍ഗ്ര, കുളു, മണ്ഡി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

2

കാന്‍ഗ്ര, ചമ്പ, ബിലാസ്പൂര്‍, സിര്‍മൗര്‍, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് കനത്ത മഴ പെയ്യും എന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) പ്രവചിക്കുന്നു. മോശം കാലാവസ്ഥയില്‍ നദികള്‍ക്കും തോടുകള്‍ക്കും സമീപം പോകുന്നത് ഒഴിവാക്കണം എന്ന് പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നുഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നു

3

ആഗസ്റ്റ് 25 വരെ സംസ്ഥാനത്ത് പ്രവചിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ദുരന്ത നിവാരണ വകുപ്പ് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. അതേസമയം കശന്‍ ഗ്രാമത്തിലെ മണ്ണിടിച്ചിലില്‍ പഞ്ചായത്ത് പ്രധാന്‍ ഖേം സിങ്ങിന്റെ വീട് തകര്‍ന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഖേം സിംഗ് ഉള്‍പ്പെടെ എട്ട് കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ കുടുങ്ങിയരിക്കുകയാണ്.

4

നാട്ടുകാരും ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സേനയും ഇവിടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സന്ധോവ ഗ്രാമത്തിലെ ഒരു കുടുംബത്തെ മുഴുവന്‍ കാണാതായി. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റ് അഞ്ച് പേരെ കാണാതായിട്ടുണ്ട്. മാണ്ഡിയിലെ ധരംപൂര്‍ പ്രദേശം വെള്ളത്തിനടിയിലാണ്. മാണ്ഡി ജില്ലയിലെ പാണ്ഡോയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചണ്ഡീഗഡ്-മണാലി ദേശീയ പാത-21 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന

English summary
Chakki bridge in Kangra district collapsed due to strong current in the river, viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X