Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാമ്പ്യൻസ് ട്രോഫിയിൽ ബുമ്ര കളിക്കില്ലേ? പാകിസ്ഥാന് സന്തോഷ വാർത്ത, ഇന്ത്യൻ ടീമിന് മുട്ടൻ പണി വരുന്നു

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകുന്നൊരു വാർത്തയാണ് ഇന്ന് പുറത്തുവന്നത്. കിരീടം മോഹിച്ചെത്തുന്ന ഇന്ത്യയ്ക്ക് സ്‌റ്റാർ പേസർ ജസ്പ്രീത്‌ ബുമ്രയുടെ സേവനങ്ങൾ ടൂർണമെന്റിൽ ലഭ്യമാവാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്ക് മൂലം വിശ്രമത്തിൽ കഴിയുന്ന താരത്തിന് ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരങ്ങൾ പൂർണമായും നഷ്‌ടമായേക്കും.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ കരുത്തരായ ടീമുകൾക്ക് എതിരെ ഇന്ത്യൻ പേസ് നിരയുടെ ശക്തി കുറയുമെന്നാണ് ആശങ്ക. ഇത്തവണ കിരീടം നേടാനുള്ള എല്ലാ സാധ്യതകളും ഇന്ത്യയ്ക്ക് കൽപിയ്ക്കപ്പെട്ട സാഹചര്യത്തിലാണ് തിരിച്ചടിയായി ബുമ്രയുടെ പരിക്കിന്റെ വാർത്തകൾ പുറത്തുവരുന്നത്.

bumrahindia

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ബുമ്രയ്ക്ക് ജോലിഭാരം അധികമായിരുന്നു. ഇതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നതാണ്. അധിക ഓവറുകൾ എറിയേണ്ടി വന്നതോടെയാണ് ബുമ്രയ്ക്ക് പരിക്ക് പറ്റിയതെന്നാണ് സൂചന. എന്നാൽ ടീം പ്രതീക്ഷിച്ച പ്രകടനം നടത്തിയതുമില്ല, എങ്കിലും ബുമ്രയുടെ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചതെന്ന് പറയാം.

ബിജിടി പരമ്പരയ്ക്കിടെ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ പേസറിന് പരിക്ക് കാരണം പിന്മാറേണ്ടി വന്നിരുന്നു. ആദ്യം കരുതിയതിലും അൽപ്പം കൂടി ഗൗരവമുള്ള പരിക്കാണ് താരത്തിന് പറ്റിയതെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഇതോടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 മത്സരങ്ങളുടെ പരമ്പരയിൽ 32 വിക്കറ്റ് വീഴ്ത്തിയ താരമാണ് ബുമ്ര. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) റിപ്പോർട്ട് ചെയ്യാനിരിക്കുകയാണ് തരാമെന്ന് മാധ്യമങ്ങൾ പറയുന്നു. ഇതോടെയാണ് ബിസിസിഐ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് സമയം നീട്ടി ചോദിച്ചത്.

ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മാർച്ച് 2നാണ്. സെമി ഫൈനൽ മാർച്ച് 4, 5 തീയതികളിൽ നടക്കും, ഫൈനൽ മാർച്ച് 9നും നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചില്ലെങ്കിലും ഇന്ത്യ മുന്നേറുകയാണെങ്കിൽ ബുമ്രയെ സെമിയിൽ രംഗത്തിറക്കാൻ കഴിയുമോ എന്നാണ് ബിസിസിഐ ശ്രമിക്കുന്നത്.

ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചുവരാനാണ് സാധ്യത. ഏകദിന ലോകകപ്പിൽ മിന്നും പ്രകടനം നടത്തിയ ശേഷം പരിക്കിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഷമി. എന്നാൽ ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിൽ ഷമിയും ഇടം നേടിയിട്ടുണ്ട്. ഇത് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള നീക്കമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+