കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അധികാരത്തിൽ വരണമെന്ന് പാകിസ്താൻ! ഇമ്രാൻ ഖാന്റെ മോദി സ്നേഹത്തിൽ പകച്ച് ബിജെപി!

Google Oneindia Malayalam News

Recommended Video

cmsvideo
മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് ഇമ്രാന്‍ ഖാന്‍ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസിനെ പാകിസ്താന്‍ സ്‌നേഹികളാക്കി ചിത്രീകരിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദിയും ബിജെപിയും വലിയ മിടുക്ക് കാണിക്കുന്നുണ്ട്. ബലാക്കോട്ടില്‍ സര്‍ക്കാര്‍ ഉന്നയിച്ച അവകാശവാദങ്ങളെ ചോദ്യം ചെയ്തതോടെയാണ് കോണ്‍ഗ്രസിനെ ബിജെപി പാകിസ്താന്‍ സ്‌നേഹികളാക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പാകിസ്താനില്‍ നിന്നും പിന്തുണ ലഭിച്ചിരിക്കുന്നതാകട്ടെ ബിജെപിക്കും.

അതും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനില്‍ നിന്ന്. ഇത്തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ ഇന്ത്യയില്‍ അധികാരത്തിലെത്തണം എന്നാണ് ഇമ്രാന്‍ ഖാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി കിട്ടിയ ഈ പിന്തുണ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇമ്രാന്‍ ഖാന്റെ മോദി സ്‌നേഹം

ഇമ്രാന്‍ ഖാന്റെ മോദി സ്‌നേഹം

നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോദിയെന്ന ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത് ബിജെപിക്ക് വലിയ ക്ഷീണമായിരിക്കുകയാണ്. കൂടാതെ റാഫേല്‍ കേസിലെ സുപ്രീം കോടതി ഉത്തരവും ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നു. അതിനൊപ്പമാണ് ഇമ്രാന്‍ ഖാന്റെ മോദി സ്‌നേഹവും ബിജെപിക്ക് കെണിയായിരിക്കുന്നത്.

ആ സർപ്രൈസ് സന്ദർശനം

ആ സർപ്രൈസ് സന്ദർശനം

നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പിറന്നാളിന് പാകിസ്താനിൽ സര്‍പ്രൈസ് സന്ദര്‍ശനം നടത്തുകയും സാരി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് നരേന്ദ്ര മോദി. അതേ മോദിയും ബിജെപിയും കോണ്‍ഗ്രസിനെ പാക് അനുകൂലികളെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോഴാകട്ടെ ബിജെപിയുടെ വായടഞ്ഞിരിക്കുകയാണ്.

മോദി അധികാരത്തിൽ വരണം

മോദി അധികാരത്തിൽ വരണം

ഇത്തവണയും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരണമെന്നും എങ്കില്‍ മാത്രമേ പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യതയുളളൂ എന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. കോണ്‍ഗ്രസാണ് അധികാരത്തിലെത്തുന്നത് എങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി സമവായമുണ്ടാക്കാന്‍ അവര്‍ ഭയപ്പെടും.

കോൺഗ്രസ് വന്നിട്ട് കാര്യമില്ല

കോൺഗ്രസ് വന്നിട്ട് കാര്യമില്ല

കാരണം കോണ്‍ഗ്രസ് അങ്ങനെ ചെയ്താല്‍ അവര്‍ വലത് പക്ഷക്കാരാല്‍ രൂക്ഷമായി ആക്രമിക്കപ്പെടും. എന്നാല്‍ വലത് പക്ഷത്തുളള ബിജെപി തന്നെയാണ് സമവായത്തിന് ഇറങ്ങുന്നതെങ്കില്‍ ആരും കുറ്റപ്പെടുത്തില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലീംകൾ ആക്രമിക്കപ്പെടുന്നു

മുസ്ലീംകൾ ആക്രമിക്കപ്പെടുന്നു

ഇന്ത്യയില്‍ മുസ്ലീം ആയാല്‍ ആക്രമിക്കപ്പെടുകയാണെന്ന് ഇമ്രാന്‍ കുറ്റപ്പെടുത്തി. തനിക്ക് അറിയാവുന്ന ഇന്ത്യയിലെ മുസ്ലീംകളെല്ലാം സന്തുഷ്ടരായിരുന്നു. എന്നാലിപ്പോള്‍ അവര്‍ ഭയത്തിന്റെ നടുവിലാണ്. ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെയാണ് മോദി. ഭയവും ദേശീയതയും ഉണര്‍ത്തി വിട്ടാണ് മോദി വോട്ട് പിടിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മോദിയോടാണ് പാകിസ്താന് താൽപര്യം

മോദിയോടാണ് പാകിസ്താന് താൽപര്യം

ഇമ്രാന്‍ ഖാന്റെ പ്രസ്താവന പുറത്ത് വന്നതോടെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. മോദി വിജയിക്കണം എന്ന ഇമ്രാൻ ഖാന്റെ പ്രസ്താവന പുറത്ത് വന്നതോടെ മോദിയോടാണ് പാകിസ്താന് താൽപര്യം എന്നത് വ്യക്തമായിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചും

വിജയപ്പടക്കം പാകിസ്താനില്‍ പൊട്ടില്ല

എന്നാല്‍ മോദി ഈ തിരഞ്ഞെടുപ്പില്‍ ജയിക്കില്ല. മോദിയുടെ വിജയപ്പടക്കം പാകിസ്താനില്‍ പൊട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു. മോദിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താന് വോട്ട് ചെയ്യുന്നതിന് തുല്യമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞ് വെയ്ക്കുന്നത്. ബിജെപി തങ്ങളുടെ സഖ്യകക്ഷിയാണ് എന്ന് പാകിസ്താന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നുവെന്നും സുര്‍ജേവാല പരിഹസിച്ചു.

മോദി ഭക്തര്‍ തല ചൊറിയുന്നു

മോദി ഭക്തര്‍ തല ചൊറിയുകയും മോദിയെ പുകഴ്ത്തിയ ഇമ്രാന്‍ ഖാനെ അഭിനന്ദിക്കണോ വേണ്ടയോ എന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് എന്നും മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പരിഹാസമുതിര്‍ത്തു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നതെങ്കിലും രാഹുലിനും കോണ്‍ഗ്രസിനുമെതിരെ ഇതിനകം ചൗക്കീദാര്‍മാര്‍ എന്തൊക്കെ ചെയ്തുകാണും എന്ന് ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തു.

പാകിസ്താനുമായുളള മോദിയുടെ ബന്ധം എന്താണ്

ചൗക്കീദാര്‍ ഇമ്രാന്‍ ഖാന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ എന്ന് കാണാനാകും എന്നും ഒമര്‍ അബ്ദുളള പരിഹസിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താനുമായുളള മോദിയുടെ ബന്ധം എന്താണെന്ന് വെളിപ്പെടുത്തണം. മോദി ജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമോ എന്ന് ഇന്ത്യക്കാര്‍ക്ക് അറിയണമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

കേരളത്തിൽ എൻഡിഎയ്ക്ക് ഇനി രണ്ട് എംഎൽഎമാർ! പിസി ജോർജ് എൻഡിഎയിലേക്ക്!കേരളത്തിൽ എൻഡിഎയ്ക്ക് ഇനി രണ്ട് എംഎൽഎമാർ! പിസി ജോർജ് എൻഡിഎയിലേക്ക്!

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Chances of peace talks with India is high if BJP comes to power again, Says Pak PM Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X