Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിചാരിച്ചാല്‍ ബിജെപി പുറത്ത്, എഎപി അധികാരത്തില്‍: നിർണ്ണായക തീരുമാനം ഇന്ന്

ഇന്ന് നടക്കുന്ന ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എസ്എഡിയും വിട്ടുനിന്നേക്കും. ഇതോടെ ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ എ എ പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനായിരിക്കും കളമൊരുങ്ങുക. മേയർ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ കോൺഗ്രസും എസ്എഡിയും ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഇരുപക്ഷവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് പിന്തുണ ലഭിച്ചാല്‍ എ എ പിക്ക് എളുപ്പത്തില്‍ അധികാരത്തിലെത്താനുള്ള സാഹചര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അതിന് തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ

മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ തിരഞ്ഞെടുക്കാന്‍ ബി ജെ പിയും എ എപി യും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിക്കുകയാണെങ്കില്‍, എക്‌സ് ഒഫീഷ്യോ അംഗമായ എംപി കിരൺ ഖേറിന്റെ അധിക വോട്ടോടെ ബി ജെ പിക്ക് മേയർ സ്ഥാനം ലഭിച്ചേക്കും. ​​അതേസമയം ബി ജെ പിയില്‍ നിന്നുള്ള ക്രോസ് വോട്ടിംഗിലാണ് എതിരാളിയായ എ എ പി പ്രതീക്ഷ.

കഴിഞ്ഞ വർഷവും ആറ് കോൺഗ്രസ് കൗൺസിലർമാർ

കഴിഞ്ഞ വർഷവും ആറ് കോൺഗ്രസ് കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. എസ് എ ഡിയും വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം, അവരുടെ ഏക കൗൺസിലർ ഹർദീപ് സിംഗ് വോട്ടെടുപ്പ് ദിവസം സഭയിൽ പങ്കെടുത്തിരുന്നുവെങ്കിലും വാക്കൗട്ട് നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍ അവരായിരിക്കും കിങ് മേക്കറായി മാറുക.

കോൺഗ്രസ് വിട്ടുനിൽക്കുകയാണെങ്കിൽ,

കോൺഗ്രസ് വിട്ടുനിൽക്കുകയാണെങ്കിൽ, എസ്എഡിയുടെ ഏക വോട്ട് മത്സരിക്കുന്ന രണ്ട് പാർട്ടികളുടെയും മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളില്‍ നിർണ്ണായകമാവും. ബി.ജെ.പിക്കും എ.എ.പിക്കും 14 വോട്ടുകൾ വീതമുണ്ടെങ്കിലും എംപിയുടെ വോട്ടിന്റെ രൂപത്തിൽ മുന്‍തൂക്കം ബി ജെ പിക്കുണ്ട്.

Hair Care- മുടി വളരണോ? കശുവണ്ടി മാത്രം മതി.. ഗുണങ്ങൾ അറിയാം

എംസി ഹൗസിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി

'എംസി ഹൗസിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഞങ്ങളാണ്. അതിനാൽ, ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പാണ്.' ഓരോ വോട്ടിന്റെ എണ്ണവും നിർണ്ണായകമായതിനാല്‍ എതിരാളികളുടെ കൈകളിൽ നിന്ന് അവരെ അകറ്റിനിർത്താൻ മൂന്ന് പാർട്ടികളും അവരുടെ കൗൺസിലർമാരെ നഗരത്തിന് പുറത്തേക്ക് മാറ്റിയിരുന്നു.

വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ, ഇന്നത്തെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമായിരിക്കും അവരുടെ കൗൺസിലർമാർ നഗരത്തിലേക്ക് തിരിച്ചെത്തുത. ബിജെപി (നിലവിൽ സോളനിൽ), എഎപി (റോപ്പർ) എന്നിവയുടെ കൗൺസിലർമാർ തിങ്കളാഴ്ച വൈകുന്നേവും ചൊവ്വാഴ്ച രാവിലെയുമായിട്ടാണ് നഗരത്തിലേക്ക് തിരിച്ചെത്തുന്നത്.

തങ്ങളുടെ ഏതെങ്കിലും അംഗത്തെ കൂറുമാറ്റാന്‍

തങ്ങളുടെ ഏതെങ്കിലും അംഗത്തെ കൂറുമാറ്റാന്‍ ശ്രമിച്ചാല്‍ ഞങ്ങളുടെ ബാക്കിയുള്ള അംഗങ്ങള്‍ കൂറുമാറ്റുന്ന പാർട്ടിക്കാരുടെ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ബിജെപി, എഎപി, എസ്എഡി കൗൺസിലർമാർക്കും മറ്റ് പാർട്ടികളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി അവകാശപ്പെടുന്നു. മേയർ സ്ഥാനത്തേക്ക് ആം ആദ്മി പാർട്ടിയുടെ ജസ്ബീർ സിംഗ് ലഡ്ഡിക്കെതിരെ അനുപ് ഗുപ്തയെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എഎപിയുടെ തരുണ മേത്തയ്‌ക്കെതിരെ ബിജെപിയുടെ കൻവർജിത് സിംഗ് റാണയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപിയുടെ ഹർജീത് സിംഗ് എഎപിയുടെ സുമൻ ശർമ്മയും മത്സരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+