Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ പിണക്കം മാറ്റാന്‍ നായിഡു.... ആന്ധ്രയില്‍ തിരിച്ചുവരവിന് ടിഡിപി ഒരുങ്ങുന്നു!!

അമരാവതി: ആന്ധ്രപ്രദേശില്‍ പിടിച്ച് നില്‍ക്കാന്‍ ചന്ദ്രബാബു നായിഡു അവസാന അങ്കത്തിനൊരുങ്ങുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപോലെ യുദ്ധം നടത്തി തകര്‍ന്ന അവസ്ഥയിലാണ് നായിഡു. തിരിച്ചുവരാന്‍ ബിജെപിയുടെ സഹായം വീണ്ടും തേടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നായിഡു തീരുമാനത്തെ നേതാക്കള്‍ ചരിത്രപരമായ വിഡ്ഡിത്തമായി വിശേഷിപ്പിക്കുകയാണ്.

ഒട്ടേറെ ലക്ഷ്യങ്ങളുമായിട്ടാണ് ടിഡിപി എന്‍ഡിഎയിലേക്കുള്ള മടക്കം ആസൂത്രണം ചെയ്യുന്നത്. പ്രധാനമായും ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള പ്രശ്‌നങ്ങളാണ്. പാല്‍നാട്ടിലെ സംഘര്‍ഷം വിചാരിച്ചതിലും അപ്പുറത്തേക്ക് വളര്‍ന്നിരിക്കുകയാണ്. ടിഡിപിയുടെ ശക്തി കേന്ദ്രങ്ങള്‍ പോലും ജഗന്‍ പിടിച്ചെടുക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് എന്‍ഡിഎയിലേക്ക് മടങ്ങാനുള്ള നീക്കങ്ങള്‍ നായിഡു സജീവമാക്കിയത്.

ടോണ്‍ മാറ്റി നായിഡു

ടോണ്‍ മാറ്റി നായിഡു

നായിഡു ബിജെപിയെ വിമര്‍ശിക്കുന്ന ടോണ്‍ മാറ്റാനുള്ള ശ്രമത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ടിഡിപിയെ ഇനി മുന്നണിയില്‍ എടുക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞിരുന്നു. ഇതാണ് ചന്ദ്രബാബു നായിഡുവിന്റെ മുന്നിലുള്ള വെല്ലുവിളി. അതേസമയം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നരേന്ദ്ര മോദിയുടെ സ്‌റ്റൈലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നടത്തുന്ന നീക്കങ്ങള്‍ ടിഡിപിയുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുകയാണ്. ബിജെപിയോട് അടുക്കാവുന്ന എല്ലാ തന്ത്രങ്ങളും നായിഡു പരീക്ഷിക്കുന്നുണ്ട്.

തീവ്ര ഹിന്ദുത്വം പരീക്ഷിച്ചു

തീവ്ര ഹിന്ദുത്വം പരീക്ഷിച്ചു

ബിജെപിയുടെ നീക്കങ്ങളും ഇതിനിടെ ടിഡിപി പരീക്ഷിച്ചിരുന്നു. തിരുമലയില്‍ ബ്രഹ്മോത്സവത്തിനിടെ ജഗന്‍ നടത്തിയ സന്ദര്‍ശനം ഹിന്ദുവികാരങ്ങള്‍ക്കെതിരെയുള്ളതാണെന്ന് ടിഡിപി ഉന്നയിച്ചിരുന്നു. ജഗന്‍ ക്രിസ്ത്യന്‍ ആയിട്ടും സന്ദര്‍ശക രജിസ്റ്ററില്‍ അത് രേഖപ്പെടുത്തിയില്ലെന്നാണ് ടിഡിപി ഉന്നയിച്ചത്. ഇത് ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന്റെ പരീക്ഷണമായിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര ക്ലിക്കായില്ല. ജഗന്റെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ ഇത് തകര്‍ന്ന് പോയി.

എന്‍ഡിഎയിലേക്ക് മടക്കം

എന്‍ഡിഎയിലേക്ക് മടക്കം

ബിജെപിയുമായി കൈകോര്‍ക്കാനുള്ള എല്ലാ ശ്രമവും നായിഡു ശക്തമാക്കിയിരിക്കുകയാണ.് തെലങ്കാനയിലെ ഹുസുര്‍നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല ടിഡിപി. കോണ്‍ഗ്രസ് സഖ്യവും ഉപേക്ഷിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് നായിഡു പുറത്തെടുത്തത്. ഇതെല്ലാം എന്‍ഡിഎയിലേക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. എന്നാല്‍ ബിജെപി ഇതുവരെ യാതൊരു ഓഫറും നായിഡുവിന് മുന്നിലേക്ക് വെച്ചിട്ടില്ല.

പാല്‍നാട്ടിലെ വീഴ്ച്ച

പാല്‍നാട്ടിലെ വീഴ്ച്ച

ജഗന്റെ നേതൃത്വത്തില്‍ ശക്തമായൊരു പാര്‍ട്ടി സംവിധാനം പാല്‍നാട്ടിലുണ്ട്. ആന്ധ്രയുടെ നല്ലൊരു വോട്ടിംഗ് ശതമാനം ഈ മേഖലയെ കേന്ദ്രീകരിച്ചാണ്. ഇവിടെ ആത്മകൂര്‍ ഗ്രാമത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നടത്തിയ അക്രമത്തില്‍ പലര്‍ക്കും വീടും വസ്തുവും വരെ നഷ്ടപ്പെട്ടിരിക്കുകയാണ്. 127 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതായി ടിഡിപി നടത്തിയ ശ്രമങ്ങളെല്ലാം പാളി. നായിഡുവും മകനും വരെ വീട്ടുതടങ്കലിലായി. അമരാവതിയിലെ നായിഡുവിന്റെ പ്രത്യേക വസതി വരെ ജഗന്‍ സര്‍ക്കാര്‍ ഇടിച്ചുപൊളിച്ചു. ഇതെല്ലാം പ്രതിപക്ഷത്തെ ദുര്‍ബലമാക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തന്ത്രമായിട്ടാണ് നായിഡു കാണുന്നത്.

ബിജെപിയിലേക്ക് കുത്തൊഴുക്ക്

ബിജെപിയിലേക്ക് കുത്തൊഴുക്ക്

ടിഡിപിയില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് പോവുകയാണ്. ഇവരെ പിടിച്ച് നിര്‍ത്താന്‍ നായിഡു ആഗ്രഹിക്കുന്നില്ല. പലരും വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് പാര്‍ട്ടി വിടുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയുടെ കേന്ദ്ര ഭരണം കൊണ്ട് മാത്രമേ സംസ്ഥാനത്ത് നായിഡുവിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. നായിഡുവിന്റെ അടുത്തയാളായ ആദിനാരായണ പ്രശ്‌നങ്ങളെ താനും പാര്‍ട്ടിയും ഒരുപോലെ ഭയക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ചിരുന്നു.

കമ്മ വിഭാഗത്തിന്റെ പിന്തുണ

കമ്മ വിഭാഗത്തിന്റെ പിന്തുണ

ടിഡിപിയുടെ പരമ്പരാഗത വോട്ടുബാങ്ക് കമ്മ വിഭാഗക്കാര്‍. എന്നാല്‍ 2019ല്‍ ഇവര്‍ പൂര്‍ണമായും ടിഡിപിയെ കൈയ്യൊഴിഞ്ഞു. പരമ്പരാഗത എതിരാളികളായ കോണ്‍ഗ്രസുമായി ചേര്‍ന്നതാണ് പ്രധാന കാരണം. ഇവര്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തുടങ്ങിയതും ടിഡിപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. കമ്മ വിഭാഗം തിരിച്ചുവന്നാല്‍ ആന്ധ്രയില്‍ നായിഡു വീണ്ടും ശക്തനാവും. മുന്‍ സ്പീക്കര്‍ കൊഡേല ശിവപ്രസാദ് റാവു, ജഗന്റെ അമ്മാവന്‍ വിവേകാനന്ദ റെഡ്ഡി എന്നിവരുടെ മരണത്തിലെ ദുരൂഹതകള്‍ ഉയര്‍ത്തി ജഗനെ കുരുക്കാനാണ് നായിഡു ബിജെപിയുമായി വീണ്ടും സഖ്യത്തിനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+