ചന്ദ്രയാന്‍ 4 ലോഞ്ച് ചെയ്യുക 2 ഭാഗങ്ങളില്‍, ബഹിരാകാശത്ത് വെച്ച് വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കും
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ നാലിന്റെ ലോഞ്ച് രണ്ട് ഭാഗങ്ങളിലായി നടക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരുന്ന മിഷനാണ് ചന്ദ്രയാന്‍ 4. ഇന്ത്യ ഇതുവരെ പരീക്ഷിക്കാത്ത തരത്തിലാണ് ചന്ദ്രയാന്‍ നാലിന്റെ ലോഞ്ച് നടക്കുക. രണ്ട് തവണയായി ഇവ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും.
തുടര്‍ന്ന് ഈ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കും. അതിന് ശേഷമാണ് ചന്ദ്രനിലേക്ക് ഇവ യാത്രയാവുകയെന്നും സോമനാഥ് പറഞ്ഞു. അതേസമയം ഇത്തരത്തില്‍ ലോഞ്ച് ചെയ്യുന്നതിന് കാരണങ്ങളുമുണ്ട്. നേരിട്ട് വഹിക്കാവുന്നതില്‍ അധികമാണ് ചന്ദ്രയാന്‍ നാലിന്റെ ഭാരം. അതുകൊണ്ടാണ് വിവിധ ഭാഗങ്ങളിലായി ബഹിരാകാശത്തേക്ക് അയക്കുന്നത്.

അതേസമയം ഇതുവരെ ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റുകളേക്കാള്‍ ഭാരമുണ്ട് ഇവയ്ക്ക്. അതുകൊണ്ടാണ് ഒറ്റലോഞ്ചില്‍ ഇവ കൊണ്ടുപോകാന്‍ സാധിക്കാത്തത്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ബഹിരാകാശ പേടകത്തിന്റെ വിവിധ ഭാഗങ്ങള്‍ സ്‌പേസ് സ്റ്റേഷനില്‍ വെച്ച് സംയോജിപ്പിച്ച ശേഷം പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു ബഹിരാകാശ പേടകത്തിന്റെ വിവിധ ഭാഗങ്ങള്‍ രണ്ട് ഭാഗങ്ങളായി ലോഞ്ച് ചെയ്യുന്നതും, അത് ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുന്നതും ലോകത്ത് തന്നെ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. ചന്ദ്രയാന്‍ നാലിന്റെ രൂപരേഖയില്‍ തീരുമാനമായിട്ടുണ്ട്. ചന്ദ്രനില്‍ നിന്ന് എങ്ങനെ സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരാമെന്ന കാര്യത്തിലും തീരുമാനമെടുത്തതാണെന്നും സോമനാഥ് പറഞ്ഞു.
ഒന്നിലധികം ലോഞ്ചുകളിലൂടെ കാര്യങ്ങള്‍ ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇസ്രോയുടെ ഇപ്പോഴത്തെ റോക്കറ്റ് പരിധി ചന്ദ്രയാന്‍ നാലിനെ താങ്ങാവുന്ന തരത്തില്‍ അല്ല ഉള്ളത്. അതുകൊണ്ട് ഒന്നിലേറെ ലോഞ്ച് ആവശ്യമാണെന്നും ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ വെച്ച് സോമനാഥ് പറഞ്ഞു. ഡോക്കിംഗ് കാര്യക്ഷമത ഇതിന് ആവശ്യമാണ്.
ഇതിലൂടെയാണ് ഒരു ബഹിരാകാശ പേടകത്തിന്റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുക. ഇത് ബഹിരാകാശത്ത് വെ്ച്ചാണ് ചെയ്യുക. ഭൂമിയില്‍ നിന്നുള്ളതും ചന്ദ്രനില്‍ നിന്നുള്ളതുമായ കാര്യക്ഷമതയും ആവശ്യമാണ്. ഇത് വികസിപ്പിച്ചെടുത്ത് കൊണ്ടിരിക്കുകയാണ്. സ്‌പേഡക്‌സ് എന്നൊരു ദൗത്യം ഞങ്ങള്‍ക്ക് ഈ വര്‍ഷം ലോഞ്ച് ചെയ്യാനുണ്ട്. ഇതിലൂടെ ആ കരുത്ത് നേടാനാവുമെന്നാണ് കരുതുന്നതെന്നും സോമനാഥ് വ്യക്തമാക്കി.
ബഹിരാകാശ പേടകം തിരിച്ചെത്തുമ്പോള്‍ മൊഡ്യൂളുകള്‍ ഇവയില്‍ നിന്ന് വേര്‍പ്പെടും. പേടകം മെയിന്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ നിന്ന് വേര്‍പ്പെട്ട ശേഷം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യും. ബാക്കിയുള്ള ഭാഗങ്ങള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നില്‍ക്കും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ ഇവ ഭ്രമണപഥത്തില്‍ നില്‍ക്കുന്ന ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെടും. ഇതോടെ ഒരു യൂണിറ്റായി ഇവ പ്രവര്‍ത്തിക്കും.
പക്ഷേ മൊഡ്യൂളുകള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വേര്‍പ്പെടുത്തുന്നതും അവിടെ നിന്ന് ചന്ദ്രനിലേക്ക് സഞ്ചരിക്കുന്നതും ആദ്യമായിട്ടായിരിക്കും. അതേസമയം സ്‌പേഡക്‌സ് ലോഞ്ചാവുന്നതോടെ ഇസ്രൊയ്ക്ക് ഈ സങ്കീര്‍ണ പ്രക്രിയ എളുപ്പത്തില്‍ ചെയ്യാനാവും. ചെലവുകളും, സര്‍വേകളും എല്ലാം വിലയിരുത്തി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു.












Click it and Unblock the Notifications