ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത ശിവശക്തി പോയിന്റിന് അന്താരാഷ്ട്ര അംഗീകാരം
ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റിന് അന്താരാഷ്ട്ര അംഗീകാരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാന്ദ്രയാന്‍ മൂന്ന് ലാന്‍ഡ് ചെയ്ത സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്.
പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ആണ് ശിവശക്തി എന്ന പേര് അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് പതിനാലിനായിരുന്നു ചാന്ദ്രയാന്‍ മൂന്നിന്റെ ലോഞ്ചിംഗ്. ഓഗസ്റ്റ് 23ന് ചന്ദ്രനില്‍ ഇവ വിജയകരമായി ഇറങ്ങിയിരുന്നു. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.

ചരിത്ര നിമിഷത്തിന് പിന്നാലെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ മേഖല ശിവശക്തി എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. ശിവന്‍ ലോകത്തിന്റെ നന്മയുടെ പ്രതീകമാണെന്നും, ശക്തി അതിന് കരുത്ത് പകരുന്നുവെന്നും അതിനാല്‍ ലാന്‍ഡര്‍ ഇറക്കിയ ഭാഗം ശിവ ശക്തിയെന്ന് അറിയപ്പെടുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
യുഎസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഐഎയുവിലെ ഗസറ്റിയറിലാണ് ഈ പേര് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ശിവന്റെ ആണ്‍ കരുത്തിനെയും ശക്തിയെന്ന പെണ്‍രൂപത്തെയും പ്രതിനിധാനം ചെയ്യുന്ന വാക്കാണ് ശിവശക്തി. ഇത് പ്രകൃതിയുടെ രണ്ട് രൂപങ്ങളാണെന്നും ഐഎയു പറഞ്ഞു.












Click it and Unblock the Notifications