വാജ്‌പേയ് തുടക്കമിട്ട ചന്ദ്രയാന്‍; ഐഎസ്ആര്‍ഒയുടെ ചന്ദ്രദൗത്യങ്ങളുടെ നാള്‍വഴികള്‍ ഇങ്ങനെ
ദില്ലി: ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 ദൗത്യം ഇന്ന് ഉച്ചയ്ക്ക് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. ബഹിരാകാശത്ത് പുതിയൊരു ചുവടുവെപ്പിനാണ് ഇന്ത്യ ഒരുങ്ങുന്നത്. 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ചന്ദ്രനിലേക്ക് കുതിക്കാനുള്ള ഐഎസ്ആര്‍ഒയുടെ മോഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ തുടക്കം എവിടെ നിന്നാണെന്ന് ഓര്‍മയുണ്ടോ? ഇല്ലെങ്കില്‍ പറഞ്ഞ് തരാം.

1) 2003 ഓഗസ്റ്റ് 15നാണ് ചരിത്രപ്രഖ്യാപനം പ്രധാനമന്ത്രി അടല്‍ ബീഹാരി വിജയ്‌പേയ് നടത്തുന്നത്. ചന്ദ്രയാന്‍ പദ്ധതി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
2) 2008 ഒക്ടോബര്‍ 22ന് ചന്ദ്രയാന്‍-1 സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പറന്നുയര്‍ന്നു.
3) 2008 നവംബര്‍ എട്ടിന് ചന്ദ്രയാന്‍-1 ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രാജക്ടറിയില്‍ പ്രവേശിക്കുന്നു.
4) 2008 നവംബര്‍ 14ന് മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രയാന്‍-1ല്‍ നിന്ന് വേര്‍പെടുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ അത് ഇടിച്ചിറങ്ങുന്നു. ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സൂക്ഷമകണികങ്ങളുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിക്കുന്നു.
5) ചന്ദ്രയാന്‍-1 ദൗത്യം അവസാനിച്ചതായി 2009 ഓഗസ്റ്റ് 28ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
6) 2019 ജൂലായ് 22ന് ചന്ദ്രയാന്‍-2 സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കുന്നു.
7) ചന്ദ്രയാന്‍-2 2019 ഓഗസ്റ്റ് 20ന് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുന്നു.
8) 2019 സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രനെ വലംവെക്കുന്നതിനിടെ വിക്രം ലാന്‍ഡര്‍ വേര്‍പെടുന്നു. എന്നാല്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നു. ചന്ദ്രന്റെ പ്രതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് ആശയവിനിമയം നഷ്ടമായത്.
9) ചന്ദ്രയാന്‍-3 സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കുമെന്ന് 2023 ജൂലായ് 14ന് പ്രഖ്യാപിക്കുന്നു.
10) ചന്ദ്രനിലെ സോഫ്റ്റ്‌ലാന്‍ഡിംഗ് ഓഗസ്റ്റ് 23-24 തിയതികളിലായി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. പ്രമുഖ രാഷ്ട്രങ്ങള്‍ക്കൊപ്പം ഈ നേട്ടം ഇന്ത്യയും പങ്കുവെക്കും.












Click it and Unblock the Notifications