Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; പുതിയ സ്‌പേസ് സ്റ്റേഷനും അനുമതി

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ചാന്ദ്ര ദൗത്യത്തിന് വേണ്ട സാങ്കേതികവിദ്യകളുമായി ചന്ദ്രനില്‍ ഇറങ്ങുകയും, സാമ്പിളുകള്‍ ശേഖരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയുമാണ് ചന്ദ്രയാന്‍ നാലിന്റെ പ്രധാന ദൗത്യം. ശുക്ര ദൗത്യത്തിനും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍(ബിഎഎസ്) സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന കാര്യമാണ് സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ചന്ദ്രയാന്‍ 4 ദൗത്യത്തിന് 2104.06 കോടിയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ചന്ദ്രയാന്‍ 4.

chandrayaan-4-nod

ചന്ദ്രയാന്‍ മൂന്നിന്റെ വന്‍ വിജയം പിന്തുടരാനാണ് ചന്ദ്രയാന്‍ നാല് മിഷന്‍ ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ നേരത്തെ ചന്ദ്രയാന്‍ മൂന്നിലൂടെ ഇന്ത്യക്ക് സാധിച്ചിരുന്നു. ഭാവിയിലേക്കുള്ള ചന്ദ്ര ദൗത്യത്തിന് വേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാനും, അവ പ്രദര്‍ശിപ്പിക്കാനുമുള്ള വേദിയായിട്ടാണ് പുതിയ ദൗത്യത്തെ ഇസ്രൊ കാണുന്നത്.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഡോക്കിംഗും അണ്‍ ഡോക്കിംഗും സാധ്യമാക്കുക കൂടിയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനൊപ്പം പഠനങ്ങള്‍ക്ക് ആവശ്യമായ ചന്ദ്രനിലെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യുമെന്ന് ഇസ്രൊ നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമായി വരുന്നതാണ്. 2035ഓടെ പുതിയ സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2040ഓടെ ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനില്‍ ഇറങ്ങുന്നത് അടക്കം ഐഎസ്ആര്‍ഒയുടെ ദൗത്യത്തില്‍ വരും.

ചന്ദ്രയാന്‍ നാല് ദൗത്യം ഇതെല്ലാം സാധ്യമാകാന്‍ സഹായിക്കും. കാരണം ഇന്ത്യയുടെ ഭാവി ദൗത്യങ്ങളിലേക്ക് വേണ്ട സാങ്കേതിക വിദ്യകളുടെ പരീക്ഷണം എല്ലാം ചന്ദ്രയാന്‍ നാലിലാണ് നടക്കുക. ഇതില്‍ വിജയിച്ചാല്‍ മാത്രമേ കൃത്യ സമയത്ത് ഈ ദൗത്യങ്ങളെല്ലാം നടക്കാന്‍ സാധ്യതയുള്ളൂ. ഇസ്രൊയാണ് ബഹിരാകാശവാഹനത്തിന്റെയും അതിന്റെ ലോഞ്ചിന്റെ നിര്‍മാണത്തില്‍ അടക്കം മേല്‍നോട്ടം വഹിക്കുക.

അനുമതി ലഭിച്ച് 36 മാസങ്ങള്‍ക്കുള്ളിലാണ് ചന്ദ്രയാന്‍ 4 ദൗത്യം പൂര്‍ത്തിയാക്കേണ്ടത്. അതേസമയം ശുക്രദൗത്യത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. 1236 കോടിയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. 2028 മാര്‍ച്ചില്‍ ഈ ദൗത്യം ലോഞ്ച് ചെയ്യും.

ശുക്രന്റെ പ്രതലത്തെ കുറിച്ചും പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ദൗത്യം. അതുപോലെ ശുക്രന്റെ അന്തരീക്ഷത്തില്‍ സൂര്യന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നും ഈ ദൗത്യത്തിലൂടെ മനസ്സിലാക്കാമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്.

സ്‌പേസ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂളിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് ഗഗന്‍യാന്‍ പദ്ധതിക്കായി ഉപയോഗപ്പെടും. ഗഗന്‍യാന്‍ മിഷനുള്ള ഫണ്ട് 20193 കോടിയായും ഉയര്‍ത്തിയിട്ടുണ്ട്. അധികമായി 11170 കോടിയാണ് അനുവദിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+