• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒഡീഷ സമിതി പിരിച്ച് വിട്ട് കോണ്‍ഗ്രസ്.... മാറ്റം ഇങ്ങനെ, ജാര്‍ഖണ്ഡില്‍ പുതിയ അധ്യക്ഷന്‍!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി ആരംഭിച്ചു. സംസ്ഥാന സമിതിയെ പിരിച്ച് വിടുന്നത് അടക്കമുള്ള കരടുത്ത നടപടികളാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം സോണിയാ ഗാന്ധി തീരുമാനമെടുക്കുകയും, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പുതിയ രീതി.

വിശ്വസിച്ച് ഏല്‍പ്പിച്ച നേതാക്കള്‍ മോശം പ്രകടനം നടത്തിയതാണ് രാഹുലിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഒതുക്കാനും തന്ത്രം തയ്യാറായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പടിക്കലെത്തിയിട്ടും, ഒന്ന് പ്രചാരണത്തിനിറങ്ങാന്‍ പോലും പലരും തയ്യാറായില്ലെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതികളില്‍ ശുദ്ധികലശം തുടങ്ങാന്‍ സോണിയ തീരുമാനിച്ചത്.

ഒഡീഷയില്‍ തുടക്കം

ഒഡീഷയില്‍ തുടക്കം

ഒഡീഷയില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ് ഇത്രയും കാലം. എന്നാല്‍ ബിജെപിയോട് മത്സരിക്കാതെ തന്നെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീണു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനമാണ് ഇവിടെ കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്. സംസ്ഥാന സമിതി പിരിച്ചുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ നേതാക്കളെയും സ്ഥാനത്ത് നിന്ന് നീക്കി. അതേസമയം പ്രസിഡന്റിനെ നിലനിര്‍ത്തിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്തേണ്ട എന്ന് കരുതിയാണ് ഈ തീരുമാനം.

ഇനി ത്രിമൂര്‍ത്തികളില്‍

ഇനി ത്രിമൂര്‍ത്തികളില്‍

കോണ്‍ഗ്രസിന്റെ ദേശീയ സമിതി ഭരണം ഇനി ഗാന്ധി കുടുംബം തന്നെ കൈവശം വെക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് മറ്റുള്ളവര്‍ക്ക് അധികാരം വീതിച്ച് കൊടുത്തത് കൊണ്ടാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരെ കേന്ദ്രീകരിച്ചാണ് ഇനി കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളും ഒരുങ്ങുക. പ്രചാരണ ചുമതല പ്രിയങ്കയ്ക്കും, സംഘടനാ ചുമതല രാഹുലിനുമാണ് ഉണ്ടാവുക.

എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം

ഒഡീഷയില്‍ വിഭാഗീയത ശക്തമായിരിക്കുകയാണ്. പല നേതാക്കളും ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായും ഫിപ്പോര്‍ട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്ക് പരമാവധി ശ്രമിച്ചെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റുമാരും മാറിയിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് ജംബോ ടീമിനെ നിരഞ്ജന്‍ ഉണ്ടാക്കിയെങ്കിലും ഇത് ഫലം കണ്ടില്ല. അതേസമയം സോണിയ മികച്ച യുവനേതാക്കളെയാണ് നിര്‍ണായക സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

ജാര്‍ഖണ്ഡിലും മാറ്റം

ജാര്‍ഖണ്ഡിലും മാറ്റം

ജാര്‍ഖണ്ഡില്‍ സഖ്യത്തോടെയാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും തകര്‍ന്നടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ മാറ്റം വന്നിരിക്കുകയാണ്. രാമേശ്വര്‍ ഒറാവോനാണ് പുതിയ അധ്യക്ഷന്‍. അഞ്ച് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. ഇവിടെ തിരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചുമതല ഛത്തീസ്ഗഡ് മന്ത്രി ടിഎസ് സിംഗ് ദേവിനാണ്. സംസ്ഥാന തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥികള്‍ ആര് തീരുമാനിക്കും

സ്ഥാനാര്‍ത്ഥികള്‍ ആര് തീരുമാനിക്കും

സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ തീരുമാനിക്കും. സോണിയക്ക് തന്നെയാണ് മേല്‍നോട്ട ചുമതല. വിശ്വസ്തരെ ഓരോ സംസ്ഥാനങ്ങളുടെ സ്‌ക്രീനിംഗ് കമ്മിറ്റിയിലും നിയമിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ളവരും, അദ്ദേഹവുമായി അടുപ്പമുള്ളവരുമാണ് ഇവരെല്ലാം. മോശം പ്രവര്‍ത്തനം നടത്തുന്നവരുടെ ലിസ്റ്റ് രാഹുലിന് കമ്മിറ്റി കൈമാറും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തുള്ള മൃദു സമീപനം ഇത്തവണ വിഭാഗീയത നടത്തുന്നവരോട് വേണ്ടെന്നാണ് രാഹുലിന്റെ തീരുമാനം.

രാഹുലിന് പിന്നാലെ രാജിവെച്ചവര്‍ ഒഴിഞ്ഞുപോകില്ല....കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ സ്ഥാനങ്ങള്‍!!

English summary
changes in 2 congress state unites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X