സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ചോദിച്ച് കോൺഗ്രസ് എംപി; പാകിസ്ഥാനിൽ പോയി നോക്കൂവെന്ന് ബിജെപി
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ 2019ൽ അതിർത്തി കടന്നുള്ള ഇന്ത്യൻ സായുധ സേനയുടെ സർജിക്കൽ സ്‌ട്രൈക്കുകളെ ചോദ്യം ചെയ്‌തുകൊണ്ട് കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നി നടത്തിയ പ്രസ്‌താവന വിവാദത്തിൽ. ആരും അത് കണ്ടിട്ടില്ലെന്നായിരുന്നു ചന്നിയുടെ ആരോപണം. എന്നാൽ ഈ പരാമർശം സായുധ സേനയുടെ മനോവീര്യം തകർക്കുന്നുവെന്നാണ് ബിജെപി തിരിച്ചടിച്ചത്.
'ഇതുവരെ, സർജിക്കൽ സ്ട്രൈക്ക് എവിടെയാണ് നടന്നതെന്നോ, ആ സമയത്ത് ആളുകൾ എവിടെയാണ് കൊല്ലപ്പെട്ടതെന്നോ, പാകിസ്ഥാനിൽ ഇത് എവിടെയാണ് സംഭവിച്ചതെന്നോ എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല. എവിടെയും സർജിക്കൽ സ്ട്രൈക്ക് കണ്ടില്ല. ആരും അറിഞ്ഞിട്ടുമില്ല. ഞാൻ എപ്പോഴും തെളിവ് ആവശ്യപ്പെടാറുണ്ട്' എന്നായിരുന്നു ചന്നിയുടെ വാക്കുകൾ.

പഹൽഗാം ഭീകരാക്രമണത്തിൽ കോൺഗ്രസ് പാർട്ടി സർക്കാരിനെ പരസ്യമായി പിന്തുണച്ച സാഹചര്യത്തിൽ വന്ന ചന്നിയുടെ പരാമർശം ഇതോടെ വിവാദമാവുകയായിരുന്നു. 'സർക്കാർ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ ആരാണെന്ന് ജനങ്ങളോട് പറയുകയും അവരെ ശിക്ഷിക്കുകയും ചെയ്യണം' അദ്ദേഹം പറഞ്ഞു.
'പഹൽഗാം ആക്രമണം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാകിസ്ഥാനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാൻ രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. 56 ഇഞ്ച് നെഞ്ചളവ് നടപടിയെടുക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്' എന്നും ചന്നി നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിച്ചു.
കടുത്ത ഭാഷയിൽ തിരിച്ചടിച്ച് ബിജെപി
എന്നാൽ ചരൺജിത് സിംഗ് ചന്നിയുടെ പ്രസ്‌താവന ബിജെപി കേന്ദ്രങ്ങളിൽ നിന്ന് കടുത്ത എതിർപ്പിന് ഇടയാക്കിയിരുന്നു. ആറ് വർഷം മുൻപ് നടന്ന സർജിക്കൽ സ്ട്രൈക്ക് തിരിച്ചടിയിൽ അന്ന് തന്നെ കോൺഗ്രസ് സംശയം ഉയർത്തിയിരുന്നു. എന്നാൽ ഇതേ നിലപാട് വീണ്ടും ആവർത്തിച്ച സാഹചര്യത്തിലാണ് ബിജെപി ഇതിന് മറുപടിയുമായി രംഗത്ത് വന്നത്. മന്ത്രിയും ബിജെപി നേതാവുമായ മഞ്ജിന്ദർ സിംഗ് സിർസയാണ് മറുപടി നൽകിയത്.
'സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് വേണമെന്ന ചരൺജിത് സിംഗ് ചന്നിയുടെ പ്രസ്താവന കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും വൃത്തികെട്ട മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. സൈന്യത്തിന്റെ മനോവീര്യം താഴ്ത്താൻ ഈ ആളുകൾ ഒരു അവസരവും പാഴാക്കുന്നില്ല' സിർസ പറയുന്നു.
'വ്യോമാക്രമണത്തിന്റെ തെളിവുകൾ കാണാൻ രാഹുൽ ഗാന്ധിയോടൊപ്പം നിങ്ങൾക്ക് പാകിസ്ഥാനിലേക്ക് പോകാം. സർജിക്കൽ സ്ട്രൈക്കുകൾ നടത്തി ഇന്ത്യ വലിയ നാശനഷ്‍ടങ്ങൾ വരുത്തിവച്ചുവെന്ന് പാകിസ്ഥാൻ തന്നെ പറയുന്നു. സൈന്യത്തെ എപ്പോഴും ചോദ്യം ചെയ്യുകയും സേനയുടെ മനോവീര്യം തകർക്കുകയും ചെയ്യുന്ന ഗാന്ധി കുടുംബത്തിന്റെ വൃത്തികെട്ട രാഷ്ട്രീയവും വൃത്തികെട്ട മാനസികാവസ്ഥയെയും ഞാൻ അപലപിക്കുന്നു' സിർസ കൂട്ടിച്ചേർത്തു.
സർജിക്കൽ സ്‌ട്രൈക്കിനെ സംശയിക്കുന്ന ചന്നിയുടെ പ്രസ്‌താവനയോട് ബിജെപി വക്താവ് സാംബിത് പത്രയും കടുത്ത ഭാഷയിൽ പ്രതികരിച്ചു. കോൺഗ്രസ് സായുധ സേനയെയും ഇന്ത്യയിലെ ജനങ്ങളെയും നിരാശപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയെ പാകിസ്ഥാൻ വർക്കിംഗ് കമ്മിറ്റിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
'പുറത്തു നിന്ന് നോക്കുമ്പോൾ അവർ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയാണ്, എന്നാൽ അകത്ത് നിന്ന് നോക്കുമ്പോൾ അവർ പാകിസ്ഥാൻ വർക്കിംഗ് കമ്മിയാണ്. ഇന്നലെ അവരുടെ യോഗം നടന്നു, ചില നിർദ്ദേശങ്ങൾ പാസാക്കി. തൊട്ടുപിന്നാലെ, ഒരു പത്രസമ്മേളനം നടന്നു, പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഒരിക്കലും സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടില്ലെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. പാക് ഭീകരർക്കും സൈന്യത്തിനും പ്രാണവായു നൽകാൻ കോൺഗ്രസ് ഒരിക്കലും മടിക്കാറില്ല' അദ്ദേഹം ആരോപിച്ചു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications