ഛത്തീസ്ഗഡ് എക്‌സിറ്റ് പോള്‍: കോണ്‍ഗ്രസ് തേരോട്ടമുണ്ടാവും, ബിജെപിക്കും നേട്ടമെന്ന് ടുഡേയ്‌സ് ചാണക്യ
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമെന്ന് ടുഡേയ്‌സ് ചാണക്യയുടെ സര്‍വേ. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും സീറ്റുകളും കൃത്യമായി പ്രവചിച്ച് കൈയ്യടി നേടിയവരാണ് ടുഡേയ്‌സ് ചാണക്യ. ബിജെപിക്കും ഇത്തവണ നേട്ടമുണ്ടാകുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവരുടെ സീറ്റുകള്‍ വര്‍ധിക്കും.
33 സീറ്റുകള്‍ വരെ അവര്‍ നേടുമെന്നും ചാണക്യയുടെ സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് 45 ശതമാനം വോട്ട് വരെ ലഭിക്കുമെന്നും ബിജെപി അധികം പിന്നിലാവില്ലെന്നും സര്‍വേയില്‍ പ്രവചനമുണ്ട്. ബിജെപിക്ക് 40 ശതമാനം വരെ വോട്ടാണ് ലഭിക്കുക. കോണ്‍ഗ്രസിന് 2018നെ അപേക്ഷിച്ച് വോട്ട് വര്‍ധിക്കും.

അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഇത്തവണ മുന്നേറ്റമുണ്ടാക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ എല്ലാം പറയുന്നത്. എന്‍ഡിടിവി പോള്‍സ് ഓഫ് പോള്‍സില്‍ കോണ്‍ഗ്രസ് 49 സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. 46 സീറ്റാണ് ഛത്തീസ്ഗഡില്‍ ഭൂരിപക്ഷത്തിനായി വേണ്ടത്. അതേസമയം ബിജെപിക്ക് 38 സീറ്റാണ് ലഭിക്കുകയെന്നും സര്‍വേ പറയുന്നു. ടൈംസ് നൗ പ്രവചിക്കുന്നത് കോണ്‍ഗ്രസ് 48നും 56 സീറ്റിനും ഇടയില്‍ നേടുമെന്നാണ്.
ബിജെപിക്ക് 32 മുതല്‍ 40 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു. റിപബ്ലിക്ക് ടിവി-മേട്രിസ്, ദൈനിക് ഭാസ്‌കര്‍, ഇന്ത്യ-ടിവി സിഎന്‍എക്‌സ് എന്നിവ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. റിപബ്ലിക്ക് ടിവി 44 മുതല്‍ 52 സീറ്റ് കോണ്‍ഗ്രസ് നേടുമെന്നും, െൈദനിക് ഭാസ്‌കറും, ഇന്ത്യ ടിവി 46 മുതല്‍ 55 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.












Click it and Unblock the Notifications