Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ചിത്രം ചെല്ലോ ഷോയിലെ ബാലതാരം അന്തരിച്ചു

ദില്ലി: ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കര്‍ എന്‍ട്രി ചിത്രമായ ചെല്ലോ ഷോയിലെ ബാലതാരം അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. രാഹുല്‍ കോലി എന്ന പത്ത് വയസ്സുകാരനാണ് അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചത്. ഗുജറാത്തിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു രാഹുല്‍ കോലി. രക്താര്‍ബുദമായിരുന്നു കുട്ടിക്കെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കോലിയുടെ കുടുംബം കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനകളൊക്കെ നടത്തിയിരുന്നു. വളരെ സന്തോഷവാനായിരുന്നു രാഹുല്‍. ഒക്ടോബര്‍ പതിനാലിന് ശേഷം നമ്മുടെ ജീവിതം മാറുമെന്ന് അവന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പ് അവന്‍ ഞങ്ങളെ വിട്ട് പോയെന്ന് പിതാവ് രാമു പറഞ്ഞു.

1

ചെല്ലോ ഷോയിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ആറ് ബാലതാരങ്ങളില്‍ ഒരാളായിരുന്നു രാഹുല്‍. രാഹുലിന് ഞായറാഴ്ച്ച നല്ല പനിയുണ്ടായിരുന്നുവെന്നും മൂന്ന് തവണ രക്തം ചര്‍ദിച്ചതായും പിതാവ് പറഞ്ഞു. രാമുവിന്റെ മൂത്ത മകനാണ് രാഹുല്‍. താനും കുടുംബവും ആകെ തകര്‍ന്ന് പോയതായി രാമു പറഞ്ഞു.

അവസാന ഷോയെന്നാണ് ചെല്ലോ ഷോയുടെ അര്‍ത്ഥം. പാന്‍ നളിനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ജീവിതം തന്നെയാണ് ഈ സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നന് നളിന്‍ പറഞ്ഞിരുന്നു. ഒന്‍പത് വയസ്സുകാരന് സിനിമയോടുള്ള അടങ്ങാത്ത പ്രണയമാണ് ഇതിന്റെ പ്രമേയം.

താന്‍ എങ്ങനെ സിനിമയില്‍ ആകൃഷ്ടനായെന്നാണ് നളിന്‍ ചിത്രത്തിലൂടെ പറയുന്നത്. സമയ് എന്ന ബാലന്‍ സിനിമാ പ്രൊജക്ടര്‍ ടെക്‌നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും സിനിമ സ്വപ്‌നം കാണുന്നതുമാണ് ചെല്ലോ ഷോയില്‍ പറയുന്നത്.

മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. രാഹുല്‍ കോലി ചിത്രത്തില്‍ മനു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തിന്റെ വേഷമായിരുന്നു രാഹുല്‍ അവതരിപ്പിച്ചത്.

ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+