കര്‍ണാടക ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ശിവ ഒളിച്ചുകഴിഞ്ഞത് ആഴ്ചകള്‍; കുടുക്കിയത് കാമുകി
ബെംഗളൂരു: കോളിളക്കം സൃഷ്ടിച്ച കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായ ഏറ്റവും ഒടുവിലത്തെ ആളാണ് കോളജ് അധ്യാപകനായ ശിവ. തിങ്കളാഴ്ച ഹൊസുര്‍ റോഡിലുള്ള പണിതീരാത്ത ഒരു കെട്ടിടത്തില്‍ നിന്നുമാണ് ശിവയെ പോലീസ് പിടികൂടിയത്. 20 ദിവസമായി ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു ശിവ എന്നാണ് പോലീസ് പറയുന്നത്.
ഒളിവില്‍ കഴിയുകയായിരുന്നു എന്ന് കരുതി ശിവയുടെ ആഡംബരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. വിലകൂടിയ മദ്യമേ ശിവ കുടിക്കൂ. കൂട്ടിന് കാമുകിമാര്‍. പോലീസ് അറസ്റ്റ് ചെയ്യുമ്പോഴും ശിവയുടെ കയ്യില്‍ മദ്യമുണ്ടായിരുന്നു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കര്‍ണാടക സി ഐ ഡി ശിവ എന്ന ശിവകുമാരയ്യയെ വലയിലാക്കിയത്.

മൈസൂര്‍ റോഡിലുള്ള കാമുകിയുമായി ബന്ധപ്പെട്ടതാണ് ശിവയെ വലയില്‍ പെടുത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ സുപ്രധാന കണ്ണിയാണ് ശിവയെന്ന് സി ഐ ഡി ഡി ജി പി കിഷോര്‍ ചന്ദ്ര പറയുന്നു. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 11 പേരാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായിട്ടുള്ളത്.
എന്നാല്‍ ഈ കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന കുമാരസ്വാമി എന്ന കിരണ്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം ശിവയിലൂടെ കുമാരസ്വാമിയിലെത്താമെന്ന് പോലീസും കരുതുന്നു. തട്ടിപ്പും ആഡംബര ജീവിതത്തോടുള്ള ഭ്രമവുമാണ് ശിവയെ ഈ കേസില്‍ കുടുക്കിയത് എന്നാണറിയുന്നത്. ശിവ എന്നും ശിവകുമാരയ്യ എന്നും പേരുള്ള ഇയാള്‍ ബെംഗളൂരുവില്‍ അറിയപ്പെടുന്നത് ഗുരുജി എന്നാണ്. അക്കഥ അടുത്ത പേജില്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications