Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിഞ്ഞുനോട്ടം, വസ്ത്രം മാറുന്നത് പകര്‍ത്തല്‍, ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

വിനോദയാത്രയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയതായിരുന്നു പെണ്‍കുട്ടി

ദില്ലി: ചെന്നൈയില്‍ നിന്നുള്ള യുവാവിനെ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലുള്ളവരെല്ലാം അറസ്റ്റിലായ ആളെ കണ്ട് ഞെട്ടി. എന്നാല്‍ ഇയാള്‍ എന്താണ് ചെയ്തതെന്നറിഞ്ഞതോടെയാണ് ഹോട്ടലിലുള്ളവരെല്ലാം ശരിക്കും ഞെട്ടിയത്. ജാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടി ബാത്ത്‌റൂമില്‍ വച്ച് വസ്ത്രം മാറുന്നത് ഇയാള്‍ ഒളിഞ്ഞുനോക്കിയെന്നാണ് പോലീസ് പറയുന്നത്.

എന്തായായാലും ഇയാള്‍ക്കെതിരെയുള്ള പരാതിയുമായി മുന്നോട്ടുപോവുകയാണ് യുവതി. യാതൊരു കാരണവശാലും ഇയാളെ വെറുതെവിടില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. അങ്ങേയറ്റം മോശമായ പ്രവൃത്തിയാണ് ഇയാള്‍ ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു. പോലീസിനും ഇതേ ഭാഷ്യം തന്നെയാണുള്ളത്.

വമ്പന്‍ വ്യവസായി

വമ്പന്‍ വ്യവസായി

ചെന്നൈ സ്വദേശിയായ ദീപക് ബോറയെയാണ് പോലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഡല്‍ഹിയിലും ചെന്നൈയിലും അറിയപ്പെടുന്ന വ്യവസായിയാണ്. ഹോട്ടലിലെ ജീവനക്കാരും ഇത് തന്നെ പറയുന്നു. വളരെ മാന്യമായ രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. സംഭവത്തില്‍ പോലീസ് ഇയാളെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ട്.

ഒളിഞ്ഞു നോക്കി

ഒളിഞ്ഞു നോക്കി

വിനോദയാത്രയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. 140 വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമായിരുന്നു ഇവരുടേത്. ഹോട്ടല്‍ മുറിയുടെ വെന്റിലേഷനിലൂടെ ഒരാള്‍ ഒളിച്ചിരിക്കുന്നത് കണ്ടതോടെ പെണ്‍കുട്ടി ബഹളം വച്ചു. തുടര്‍ന്ന് ദീപക്കിനെ ഹോട്ടല്‍ അധികൃതര്‍ പിടിച്ചു വച്ചു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.

ടീച്ചറുടെ മിടുക്ക്

ടീച്ചറുടെ മിടുക്ക്

പെണ്‍കുട്ടി ഉച്ചത്തില്‍ കരഞ്ഞെങ്കിലും ആദ്യ ഘട്ടത്തില്‍ ആരും സഹായത്തിനെത്തിയിരുന്നില്ല. തുടര്‍ന്ന് ഇവര്‍ അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ അധ്യാപിക ഹോട്ടലധികൃതരോട് പൊട്ടിത്തെറിച്ചു. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് ഇവര്‍ പോലീസിനെ വിളിക്കാന്‍ തയ്യാറായത്. അധ്യാപികയ്‌ക്കൊപ്പം മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നതോടെ പ്രശ്‌നം പരിഹരിക്കാനായത്.

മൊബൈല്‍ പിടിച്ചെടുത്തു

മൊബൈല്‍ പിടിച്ചെടുത്തു

പോലീസ് ഇയാളുടെ മുറിയിലെത്തുമ്പോള്‍ ഇയാള്‍ക്കൊപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. പോലീസ് ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചിട്ടുണ്ട്.

പോലീസിനെ പറ്റിച്ചു

പോലീസിനെ പറ്റിച്ചു

പോലീസ് വന്നപ്പോള്‍ ഉറങ്ങുന്ന ഭാവത്തോടെയാണ് ഇയാള്‍ വന്നത.് പോലീസ് വിരട്ടിയപ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും സുഹൃത്തുക്കളാവും ചെയ്തതെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് കേട്ടപ്പോള്‍ പോലീസ് തിരിച്ചുപോവാന്‍ ഒരുങ്ങിയെങ്കിലും സംശയം തോന്നി ഇയാള്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പറയുന്നത് നുണയാണെന്ന് മനസിലായത്.

വിദ്യാര്‍ഥിനിക്ക് പ്രശംസ

വിദ്യാര്‍ഥിനിക്ക് പ്രശംസ

ആദ്യ ഘട്ടത്തില്‍ ഇയാളുടെ സുഹൃത്തക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരുടെ മൊബൈലില്‍ നിന്ന് യാതൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ദീപകാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ്കുമാര്‍ വിദ്യാര്‍ഥിനിയെ അഭിനന്ദിച്ചിട്ടുണ്ട്. ഇത്തരമൊരു സംഭവത്തില്‍ ധൈര്യം പ്രകടിപ്പിച്ച് പ്രതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതില്‍ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+