ഇലക്ട്രിക് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് ഭാര്യയേയും മക്കളേയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പല്ലാവാരത്ത് ആണ് സംഭവം. ഭാര്യയേയും കുട്ടികളേയും കൊലപ്പെടുത്തിയ ശേഷം സ്വകാര്യ കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകാശ് (41), ഭാര്യ ഗായത്രി (39), മകള്‍ നിത്യശ്രീ (11), മകന്‍ ഹരികൃഷ്ണന്‍ (9) എന്നിവരാണ് മരിച്ചത്.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പ്രകാശ്-ഗായത്രി ദമ്പതികളുടെ വിവാഹ വാര്‍ഷിക ദിനത്തിലാണ് ക്രൂരകൃത്യം നടന്നത്.

ശനിയാഴ്ച ഏറെ നേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കാണാതായതോടെ അയല്‍വാസിയായ സ്ത്രീ അന്വേഷിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ വീട്ടില്‍ ഓണ്‍ ചെയ്ത ലൈറ്റുകള്‍ ഓഫ് ആക്കിയിരുന്നില്ല. ഇതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ പ്രകാശിന്റെ വീട്ടിലെത്തി അന്വേഷിച്ചത്.
പുതിയ സാഹസങ്ങളോട് യെസ് പറഞ്ഞ് ദുർഗ കൃഷ്ണ
ഇലക്ട്രിക്ക് കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. ഇതിനു ശേഷം സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈന്‍ വഴി കട്ടിങ് മെഷീന്‍ വാങ്ങിയെന്നാണ് പോലീസ് കരുതുന്നത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് പ്രകാശ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
സംഭവം അന്വേഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയേയും കുട്ടികളേയും ബോധംകെടുത്തിയ ശേഷമായിരിക്കാം ഇയാള്‍ കൊലനടത്തിയെന്നാണ് നിഗമനം. വീടിന്റെ ചുമരത്തില്‍ തങ്ങളുടെ മരണത്തിന് ആരും കാരണക്കാരല്ലെന്ന് പ്രകാശ് എഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടം കാരണം ഇയാള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു.












Click it and Unblock the Notifications