മോദിയെ ജനങ്ങള്‍ തള്ളുമെന്ന് ചേതന്‍ ഭഗത്.... ബിജെപി തകര്‍ന്നടിയും!! ജനവികാരം... തിരഞ്ഞെടുപ്പ് സര്‍വേ!
മോദി 2019ല്‍ പരാജയപ്പെടുമെന്ന് ചേതന്‍ ഭഗത്
ദില്ലി: എതിരാളികളില്ലാതെ കുതിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. 2019ലും എളുപ്പത്തില്‍ ഭരണത്തില്‍ എത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെ സംബന്ധിച്ച് ഇത് വിശ്വാസ യോഗ്യമല്ല. ബിജെപിയുടെ കടുത്ത അനുയായിയായ ചേതന്‍ 2019ല്‍ മോദി തരംഗം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. ഇതെങ്ങനെ എന്ന് ചോദിച്ചാല്‍ ട്വിറ്ററില്‍ ചേതന്‍ ഭഗത് നടത്തിയ ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിജെപിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചത്.

38 ലക്ഷം പേര്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോളില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമാണെന്ന് 58 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ബാക്കിയുള്ള പലരും മോദിയുടെ പ്രകടനം ശരാശരിക്ക് പിന്നില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറച്ച് ശതമാനം ആളുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം ഇത് തന്റെ സര്‍വേയാണെന്നും മോദി ഭക്തര്‍ സര്‍വേ നടത്തുമ്പോള്‍ ജയ സാധ്യത കൂടാന്‍ സാധ്യതയുണ്ടെന്നും ചേതന്‍ ഭഗത് പരിഹസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി പ്രകടനം എങ്ങനെയുണ്ടെന്ന ചോദ്യമാണ് ചേതന്‍ ഭഗത് ട്വിറ്ററില്‍ ഉന്നയിച്ചത്.

2014ല്‍ മോദിക്ക് വമ്പന്‍ ഭൂരിപക്ഷം കിട്ടുമെന്ന് ആദ്യം പറഞ്ഞതിലൊരാള്‍ ഞാനായിരുന്നു. ഇപ്പോള്‍ നമ്മള്‍ പുതിയൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. പക്ഷേ ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ല. അവര്‍ ജയിക്കാനും പോകുന്നില്ല. ഇത് പക്ഷം പിടിച്ച് പറയുന്നതല്ല. ഇതാണ് യാഥാര്‍ത്ഥ്യമെന്ന് ചേതന്‍ ഭഗത് പറഞ്ഞു. സമൂഹത്തിന്റെ കണ്ണാടിയാണ് ഞാന്‍. ആ കണ്ണാടിയില്‍ കാണുന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ ചേതന്‍ ഭഗത് ഒട്ടും സംതൃപ്തനല്ലെന്നാണ് സൂചന. കത്വ കൂട്ടബലാത്സംഗത്തില്‍ അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നേരത്തെ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.












Click it and Unblock the Notifications