Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്​ഗഡ‍ിൽ എല്ലാം കോൺ​ഗ്രസിന് അനുകൂലം; താമര വാടുമോ; എക്സിറ്റ് പോളുകൾ പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: ഛത്തീസ്​ഗഡിൽ കോൺ​ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. അധികാരത്തിൽ തുടരുന്നതിൽ കുറഞ്ഞ് കോൺ​ഗ്രസ് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ നേടിയതിനെക്കാൾ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ.

രണ്ടാം തവണയും സർക്കാർ രൂപീകരിക്കാൻ കോൺ​ഗ്രസ് തയ്യാറായിക്കഴിഞ്ഞു. ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിൽ വരെ ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോൺ​ഗ്രിസിന്റെ പ്രതീക്ഷ ഒട്ടും തെറ്റിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും.

Exit Polls 2023 Assembly Elections

എക്സിറ്റ് പോളുകൾ കോൺ​ഗ്രസിന് തന്നെയാണ് വിജയ സാധ്യത പ്രവചിക്കുന്നത്. കോൺ​ഗ്രിസിനെ മറികടക്കാൻ ബി ജെ പിക്ക് സാധിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. തുടക്കം തൊട്ട് കോൺ​ഗ്രസ് വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അധികാരം നേടാൻ വേണ്ടത് 46 സീറ്റുകളാണ്. ഈ സീറ്റുകൾ കോൺ​ഗ്രസിന് ലഭിക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 70 ന് മുകളിലാണ് കോൺ‌​ഗ്രസ് സീറ്റുകൾ‌ പ്രതീക്ഷിക്കുന്നത്.

Exit Polls 2023 Assembly Elections

2018 ൽ 68 സീറ്റുകൾ നേടിയാണ് കോൺ​ഗ്രസ് അധികാരത്തിൽ കയറിയത്. ഉപ തിരഞ്ഞെടുപ്പിലൂടെ കോൺ​ഗ്രസിന്റെ സീറ്റ് നില ഉയരുകയും ചെയ്തു. നിലവിൽ 71 സീറ്റുകളാണ് കോൺ​ഗ്രസിന് ഇത്തവണ ഇതിനേക്കാൾ ലഭിക്കും എന്നാണ് കരുതുന്നത്.സീറ്റുകൾ പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെങ്കിലും കോൺ​ഗ്രസ് വിജയിക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത എക്സിറ്റ് പോൾ പ്രകാരം കോൺ​ഗ്രസിന് 40 മുതൽ 50 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 36 മുതൽ 46 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് 1 മുതൽ 5 വരെ സീറ്റ് ലഭിച്ചേക്കും.

എ ബി പി ന്യൂസ് സി വോട്ടർ എക്സിറ്റ് പോൾ പ്രവചിക്കുന്നത് കോൺ​ഗ്രസിന് 41 മുതൽ 53 സീറ്റ് വരെ ലഭിക്കുമെന്നാണ് ബി ജെ പി ക്ക് 396 മുതൽ 48 വരെ സീറ്റുകളാണ് പ്രവചിച്ചത്. ന്യൂസ് 24 ചാണക്യ എക്സിറ്റ് പോൾ കോൺ​ഗ്രസിന് 57 സീറ്റാണ് ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബി ജെ പിക്ക് 33 സീറ്റ് ലഭിക്കുമെന്ന് പറയുന്നു.

ഇന്ത്യ ടി വി സി എൻ എക്സ് എക്സിറ്റ് പോൾ പറയുന്നത് കോൺ​ഗ്രസ് 46 മുതൽ 56 വരെ സീറ്റ് നേടുമെന്നാണ്. ബി ജെ പി 30 - 50- സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കുന്നു. ടൈസ് നൗ - ഇ ടി ജി സർവേ കോൺ​ഗ്രസിന് 34 - 36 വരെ സീറ്റ് പ്രവചിക്കുന്നു. ബി ജെ പിക്ക് 26 മുതൽ 30 വരെ പ്രവചിക്കുന്നു.

മറ്റുള്ളവർക്ക് 2 മുതൽ 4 സീറ്റുകളാണ് പ്രവചിക്കുന്നത്. റിപബ്ലിക്ക് ടി വി കോൺ​ഗ്രസിന് 44 - 52 സീറ്റാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 34 മുതൽ 42 വരെയാണ് പ്രവചിക്കുന്നത്. ജൻ കീ ബത്ത് പ്രവചിക്കുന്നത് 42 മുതൽ 52 സീറ്റ് വരെ കോൺ​ഗ്രസിന് ലഭിക്കുമെന്നാണ്.

34 മുതൽ 45 വരെ ബി ജെ പിക്കും 0 മുതൽ മൂന്ന് വരെ മറ്റുള്ളവർക്കുമാണ്. നവംബർ ഏഴ്, 17 തീയതികളിലായിട്ടാണ് ഛത്തീസ്​ഗഢിൽ വോട്ടെടുപ്പ് നടന്നത്, ഡിസംബർ 3 നാണ് വോട്ടെണ്ണൽ,

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+