ഛത്തീസ്ഗഡിൽ നാളെ അവസാനഘട്ട വിധിയെഴുത്ത്; പ്രധാന പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിൽ..
റായ്പൂർ: ഛത്തീസ്ഗഡിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും, മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, ഉപ മുഖ്യമന്ത്രി ടി എസ് സിംഗ്ദിയോ ബഗേൽ മന്ത്രിസഭയിലെ എട്ട് മന്ത്രിമാർ, നാല് അംഗങ്ങൾ എന്നിവരുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് വെള്ളിയാഴ്ച നടക്കുന്നത്. ഇത്തവണ 90 സീറ്റിൽ 75 സീറ്റിലധികം നേടുമെന്നാണ് ഭരണ കക്ഷിയായ കോൺ അവകാശപ്പെടുന്നത്. എന്നാൽ അധികാരം പിടിച്ചെടുക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
2018 ലെ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 76. 42 ശതമാനം വോട്ടിംഗ് കണക്കിലെടുക്കുമ്പോൾ വെള്ളിയാഴ്ച ഉയർന്ന പോളിംഗ് പ്രതീക്ഷിക്കാം. 70 അസംബ്ലി സെഗ്മെന്റുകളിൽ 44 എണ്ണം പൊതുവായതും 17 സെഗ്മെന്റുകൾ പട്ടിക വർഗക്കാർക്കും ഒമ്പത് സെഗ്മെന്റ് പട്ടിക ജാതിക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്നു.

1,63,14,479 വോട്ടർമാരുള്ള 22 ജില്ലകളിലെ മണ്ഡലങ്ങളിൽ നിന്ന് 827 പുരുഷ്ന്മാരും 130 സ്ത്രീകളും ഒരു ട്രാൻസ് ജെൻഡറും ഉൾപ്പെടെ 958 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. സ്ഥാനാർത്ഥികളിൽ 70 പേർ വീതം കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നുമാണ് ആം ആദ്മി പാർട്ടി ( എ എ പി)യിൽ നിന്ന് 44 പേരും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡിൽ നിന്ന് (ജെ) ന 62 പേരും ഹമർ രാജ് പാർട്ടിയിൽ നിന്ന് 33 പേരും രണ്ടാംഘട്ടത്തിൽ മത്സരത്തിനുണ്ട്.
ബി ജെ പിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. തിരഞ്ഞെടുപ്പ് വിദഗ്ധരുടെ അഭിപ്രായത്തിൽ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് ( ജെ) ബി എസ് പി എന്നിവയ്ക്ക് ഗണ്യമായ സാന്നിധ്യമുള്ള ബിലാസപൂർ ഡിവിഷനിലെ പല സീറ്റുകളിലും ത്രികോണ പോരാട്ടം ആസന്നമാണ്, എ എപിയും ഈ മേഖലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
രാജിം ജില്ലയിലെ നക്സൽ ബാധിത പ്രദേശമായ ബിന്ദ്പവാഗഡ് സീറ്റിലെ ഒമ്പത് പോളിംഗ് ബൂത്തുകൾ ഒഴികെ 70 മണ്ഡലങ്ങളിലും രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് പോളിംഗ് സമയം. ഇവിടെ രാവിലെ 7 മുതൽ 3 വരെ വോട്ടിംഗ് നടക്കും. നകസ്ൽ ബാധിത ബിന്ദ്രനവാഗഡ് സീറ്റിലെ പോളിംഗ് ബൂത്തുകൾ കമർബൗഡി, അമമോറ, ഓദ്, ബഡേ ഗോബ്ര, ഗൻവർഗാവ്, ഗരീബ, നാഗേഷ്, സഹ്ബിങ്കച്ചാർ, കൊഡോമാലി എന്നിവയാണ്












Click it and Unblock the Notifications