ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ തുടരും; ബിജെപിയെ തുണയ്ക്കാതെ ജൻ കി ബാത്ത് സർവേ
റായ്‌പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് ജൻ കി ബാത്ത് സർവേ. സംസ്ഥാനത്ത് കോൺഗ്രസ് 42 മുതൽ 53 വരെ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നാണ് ജൻ കി ബാത്ത് സർവേ ഫലം സൂചിപ്പിക്കുന്നത്.
ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുമ്പോഴും അധികാരം കോൺഗ്രസ് നിലനിർത്തുമെന്ന് സൂചനയാണ് ജൻ കി ബാത്ത് ഫലം നൽകുന്നത്.

ബിജെപി ഇവിടെ 34 മുതൽ 45 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബാക്കിയുള്ളവർക്ക് മൂന്ന് സീറ്റുകളും സർവേ ഫലത്തിൽ പ്രവചിക്കുന്നുണ്ട്. കോൺഗ്രസാണ് നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ളത്. ആകെ തൊണ്ണൂറ് സീറ്റുകളാണ് ഇവിടെയുള്ളത്.












Click it and Unblock the Notifications