'കോഴിയുടെ മുട്ട ഉണ്ടാകുന്നത് ആർത്തവ രക്തം കൊണ്ട്'; കുട്ടികൾക്ക് നൽകരുതെന്ന് മനേക ഗാന്ധി
ഡൽഹി: കോഴിയുടെ ആര്‍ത്തവ രക്തംകൊണ്ടാണ് മുട്ട ഉണ്ടാകുന്നതെന്ന വിചിത്ര വാദവുമായി ബിജെപി നേതാവും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി. ആയതിനാൽ മുട്ട കുട്ടികൾക്ക് കൊടുക്കരുതെന്നുമാണ് മനേക പറയുന്നു. മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്. മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. കുട്ടികൾക്ക് മുട്ട നൽകുന്ന പദ്ധതികൾ സർക്കാർ നിർത്തലാക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.
ജൂൺ എട്ടിന് ബെം ഗളൂരുവിൽ ശ്രീ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ഗാന്ധി ഇക്കാര്യം പറഞ്ഞതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. "കുട്ടികൾക്ക് സ്കൂളുകൾ വഴി മുട്ട നൽകുന്ന നിരവധി പദ്ധതികൾ സർക്കാരിന്റെ കീഴിലുണ്ട്. ഇവ നിർത്തലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ കുട്ടികൾ മുട്ട കഴിക്കുന്നില്ലെന്ന് നമ്മൾ ഉറപ്പ് വരുത്തണം" മനേക പറഞ്ഞു. മാംസത്തിന്റെ പ്രദർശനം, എയർ കണ്ടീഷനിംഗും ഗ്ലാസ് പാർട്ടീഷനും ഇല്ലാത്ത ഔട്ട്‌ലെറ്റുകളിൽ ഇറച്ചി വിൽപന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യൽ, ഇരുമ്പ് കേജിൽ കോഴികളെ സൂക്ഷിക്കുന്നത് എന്നിവയെല്ലാം നിയമവിരുദ്ധമായ പ്രവൃത്തികളാണെന്നും മനേകാ ഗാന്ധി പറഞ്ഞു.

അതേ സമയം മനേക ഗാന്ധിയുടെ പുതിയ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ചില ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളില്‍ മാത്രമാണ് ആര്‍ത്തവമുള്ളതെന്നും കോഴികള്‍ക്കില്ലെന്നും ആരോ ഗ്യ വിദ ഗ്ദർ പറയുന്നു. വിശ്വാസത്തിന്റെ പേരിലും മറ്റും പോഷക ഗുണമേറെയുള്ള മുട്ടയെ ഭക്ഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് തെറ്റാണെന്നാണെന്നും ഇവർ കൂട്ടിച്ചേർത്തു. നേരത്തെ സ്കുളുകളിൽ മുട്ട നൽകുന്നതിനെതിരെ കർണാടകയിൽ ചില പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പദ്ധതികൾക്കെതിരെ ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍ ഫെഡറേഷന്‍ രംഗത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഛത്തീസ്ഖണ്ഡില്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ബിജെപി എതിര്‍ത്തിരുന്നു.
യഥാർത്ഥത്തിൽ മുട്ടയിടുന്ന പെൺ ജിവികൾ ഉത്പാദിപ്പിക്കുന്ന അണ്ഡമാണ് മുട്ടയായി മാറുന്നത്. ഇണചേരാത്ത സാഹചര്യത്തിലും ഇവയ്ക്ക് മുട്ടയിടാനാകും. അണ്ഡവും ബീജവും കൂടിച്ചേർന്ന സിക്താണ്ഡംകൂടിയാണ് മുട്ട. അനുയോജ്യമായ സഹചര്യത്തിൽ സിക്താണ്ഡം വളർന്ന് ഭ്രൂണമായി മാറുകയും ജീവിക്കാനുള്ള പ്രാപ്തി നേടുകയും ചെയ്യുന്നു. ചില സസ്തനികളും മുട്ടയിട്ട് പ്രത്യുൽപാദനം നടത്താറുണ്ട്. പല ജിവികളുടേയും മുട്ടകൾ ആഹാരമായി മുനഷ്യൻ സ്വീകരിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോഴി മുട്ട.
ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു












Click it and Unblock the Notifications