Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ത്തിയെ കാത്തോളണേ... ചിദംബരം പറഞ്ഞത് ഇങ്ങനെ; വിദേശത്ത് 17 അക്കൗണ്ടുകള്‍

ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയെ അറിയിച്ചു. ഐഎന്‍എക്‌സ് മീഡിയോ ഗ്രൂപ്പിന്റെ ഉടമകളായ പീറ്റര്‍ മുഖര്‍ജിയോടും ഇന്ദ്രാണി മുഖര്‍ജിയോടും മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി ചില കാര്യങ്ങള്‍ ചിദംബരം ആവശ്യപ്പെട്ടുവെന്നാണ് ഇഡി പറയുന്നത്. കാര്‍ത്തിയെ സംരക്ഷിക്കണമെന്നാണ് ചിദംബരം ഇരുവരോടും ആവശ്യപ്പെട്ടത്.

Chidambaram

ചിദംബരത്തിന് വിദേശത്ത് കോടികളുടെ ആസ്തിയുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചു. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തിങ്കളാഴ്ച വരെ ഇഡിയെ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. ഇന്ന് വീണ്ടും കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ വേളയില്‍ ഇഡി നല്‍കിയ റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിക്കും. ശേഷമായിരിക്കും ചിദംബരത്തിന്റെ ഹര്‍ജിയില്‍ വിധി പറയുക.

ചിദംബരത്തിന് വിദേശത്ത് 11 ഇടങ്ങളില്‍ സ്വത്തുക്കളുണ്ട്. കൂടാതെ 17 ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഇഡി കോടതിയെ അറിയിച്ചു. ചിദംബരത്തിന്റെ മകന്റെ മകളുടെ പേരും ഇഡി കേസില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേസുമായി ചിദംബരം സഹകരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതിനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ കമ്പനി ഉടമകള്‍ സമീപിച്ചത്. അനുമതി നല്‍കുന്നതിന് പ്രത്യുപകാരമായി കാര്‍ത്തി ചിദംബരത്തിന് നേട്ടമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടതത്രെ. ബോര്‍ഡിന്റെ അനുമതി ലഭിച്ചതിലൂടെ കമ്പനിക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കാന്‍ അവസരമൊരുങ്ങി. ഇതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് ഇഡി പറയുന്നു. അഴിമതി സിബിഐയും കള്ളപ്പണം വെളുപ്പിച്ച കേസ് ഇഡിയുമാണ് അന്വേഷിക്കുന്നത്.

Recommended Video

cmsvideo
    ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+