കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ധിക്കാരം... കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധം, കോടതി ഇടപെടണമെന്ന് ചിദംബരം!!

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിന്റെ അറസ്റ്റില്‍ രൂക്ഷ പ്രതികരണവുമായി പി ചിദംബരം. സര്‍ക്കാരിന്റെ ധിക്കാരം നിറഞ്ഞ നടപടിയാണ് ഇതെന്നും, അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചിദംബരം തുറന്നടിച്ചു. അതേസമയം കശ്മീര്‍ വിഷയം പരിഗണിക്കുകന്ന സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെടുമെന്നാണ് വിശ്വാസമെന്നും ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം മിറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

1

അതേസമയം ഗുലാം അഹമ്മദ് മിറിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് യാതൊരു രേഖയുമില്ലായിരുന്നു. അതിനുള്ള ഉത്തരവും ഇല്ലായിരുന്നു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. കോടതി ഇതില്‍ ഇടപെടുമെന്നാണ് വിശ്വാസം. ഓരോ പൗരന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മിറിന്റെ അറസ്റ്റില്‍ കടുത്ത ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാവ് രവീന്ദര്‍ ശര്‍മയെയും മിറിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുലിനൊപ്പം ഗുലാം നബി ആസാദും ഇതില്‍ പ്രതിഷേധിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് നടപടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. ജനാധിപത്യപത്തിന് വലിയൊരു ആഘാതമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഭ്രാന്ത് എപ്പോള്‍ അവസാനിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളെ വാര്‍ത്താസമ്മേളനം വിളിക്കുന്നതില്‍ നിന്ന് പോലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേണ്‍ഗ്രസ് വക്താവും മുന്‍ എംഎല്‍എസിയുമായ രവീന്ദര്‍ ശര്‍മയെ കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പ് തന്നെ ഗുലാം അഹമ്മദ് മിറിനെ വീട്ടുതടങ്കലിലാക്കിയത്. സര്‍ക്കാര്‍ കശ്മീരില്‍ സമാധാനമാണ് ഉള്ളതെന്ന് പറയുന്നു. എന്നാല്‍ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ് അവര്‍. ഇത് എന്തുകൊണ്ടാണെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

പ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാപ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാ

English summary
chidambaram hits out at modi govt in detention of leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X