കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ നിശ്ചയദാര്‍ഢ്യത്തിലാണ്, സര്‍ക്കാര്‍ സമരത്തെ ഇല്ലാതാക്കാന്‍ നോക്കുകയാണെന്ന് ചിദംബരം

Google Oneindia Malayalam News

ദില്ലി: കൊറോണ മഹാമാരിയുടെ പേരും പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പി ചിദംബരം. കര്‍ഷകര്‍ കൊവിഡ് പരത്തുന്നവരാണെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. അതൊന്നും നടക്കാന്‍ പോകുന്നില്ല. സര്‍ക്കാരിന്റെ വ്യര്‍ത്ഥമായ ശ്രമമാണെന്നും ചിദംബരം കുറിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിനൊപ്പം താനടക്കമുള്ള പ്രതിപക്ഷ നേതാക്കളുണ്ടാവുമെന്നാണ് ചിദംബരം സൂചിപ്പിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

1

കഴിഞ്ഞ ദിവസം തന്നെ കര്‍ഷക സമരം 2024 വരെ നീട്ടാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുന്നത് വരെ സമരം തുടരാനാണ് കര്‍ഷകരുടെ പ്ലാന്‍. മോദിക്കെതിരെ തിരഞ്ഞെടുപ്പില്‍ കര്‍ഷക സമരത്തെ ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കം കൂടിയാണ് കര്‍ഷകര്‍ക്കുള്ളത്. ഈ സര്‍ക്കാര്‍ ജനങ്ങളുടെ സേവകരാണെങ്കില്‍, ജനാഭിപ്രായത്തിന് മുന്നില്‍ അവര്‍ മുട്ടുമടക്കണം. എന്നിട്ട് കൂടിയാലോചനകള്‍ക്ക് ശേഷം നിയമം നടപ്പാക്കാന്‍ തയ്യാറാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

കര്‍ഷകര്‍ നിശ്ചയദാര്‍ഢ്യത്തിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പിടിവാശിയിലാണെന്നും ചിദംബരം പറഞ്ഞു. അതേസമയം കഴിഞ്ഞ ആറ് മാസമായി ദില്ലിയിലെ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആ വശ്യം. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇവര്‍ സമരം തല്‍ക്കാലം മയപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമരം വീണ്ടും ശക്തിപ്പെടുത്താനാണ് ഇവര്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാനാണ് ഇവരുടെ സമരം ഉപകരിക്കുകയെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

തങ്ങളുടെ സമരത്തെ തകര്‍ക്കാനാണ് ഓരോ തന്ത്രങ്ങളുമായി കേന്ദ്രം വരുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. നേരത്തെ തങ്ങളെ ഖലിസ്താന്‍ വാദികളെന്നും, കോര്‍പ്പറേറ്റുകളായ കര്‍ഷകര്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്. ഇതും അതുപോലെയാണ് കാണുന്നതെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമരം ആറ് മാസം പിന്നിട്ട വേളയിലാണ് 2024ലേക്ക് അത് നീട്ടാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. മോദിയെ പ്രതിരോധത്തിലാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കാനാണ് കര്‍ഷകരുടെ ശ്രമം.

മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

English summary
chidambaram says modi govt trying to end farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X