മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ സ്റ്റാലിന്‍? ; പളനി വേലിനെ മാറ്റുമോയെന്ന ആകാംക്ഷയില്‍ തമിഴകം
ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനസംഘടനക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എംകെ സ്റ്റാലിനും കുടുംബത്തിനും എതിരെ ധനമന്ത്രി പളനിവേല്‍ ത്യാഗ രാജന്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി ഈ മാസം അവസാനം വിദേശത്തേക്ക് പോകാനിരിക്കുകയാണ്.
അതിനാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തമിഴ്നാട് മന്ത്രിസഭാ പുനഃസംഘടന പ്രതീക്ഷിക്കുന്നതായാണ് വൃത്തങ്ങള്‍ പറയുന്നത്. മന്നാര്‍ഗുഡി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡി എം കെ എം എല്‍ എയായ ടിആര്‍ബി രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് ഡി എം കെ വൃത്തങ്ങള്‍ പറയുന്നത്. പറഞ്ഞു. മൂന്ന് തവണ എം എല്‍ എയായ ടിആര്‍ബി രാജ ഡി എം കെ എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ടിആര്‍ ബാലുവിന്റെ മകനാണ്.

ശങ്കരന്‍കോവില്‍ എംഎല്‍എ ഇ രാജയുടെ പേരും മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ 53 മന്ത്രിമാരാണുള്ളത്, സംസ്ഥാനത്തെ മൊത്തം എംഎല്‍എമാരുടെ എണ്ണത്തിന്റെ 15% പേരും മന്ത്രിമാരാണ്. അതിനാല്‍ തന്നെ മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ നിലവിലെ മന്ത്രിമാര്‍ രാജി വെക്കേണ്ടി വരും. മികച്ച പ്രകടനം കാഴ്ചവെക്കാത്ത രണ്ട് മന്ത്രിമാരെങ്കിലും രാജിവെക്കണം എന്ന് ഡി എം കെ ആവശ്യപ്പെട്ടേക്കും.
ധനമന്ത്രി ഡോ. പളനിവേല്‍ ത്യാഗ രാജന്‍ (പിടിആര്‍) ഇതില്‍ ഉള്‍പ്പെടുമാേ എന്നുള്ളതാണ് ഏറ്റവും വലിയ ചോദ്യം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് പളനിവേല്‍ ത്യാഗ രാജന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടത്. ഇതില്‍ സ്റ്റാലിന്റെ മകന്‍ ഉദയനിധിയെയും മരുമകന്‍ വി ശബരീശനെയും കുറിച്ച് പിടിആര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ട്. എന്നാല്‍ പിടിആര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
അതേസമയം സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ വിമര്‍ശനങ്ങള്‍ അവഗണിച്ച് ജനങ്ങളെ സേവിക്കുന്നതിലാണ് താനും മന്ത്രിമാരും ശ്രദ്ധിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം എംകെ സ്റ്റാലിന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തന്റെ സര്‍ക്കാര്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. വിമര്‍ശനങ്ങളില്‍ നല്ലതെന്തും സ്വീകരിക്കുകയും മോശമായത് അവഗണിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്ന് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരാണ്. ഈ സര്‍ക്കാരിന് വോട്ട് ചെയ്തവരെ സന്തോഷിപ്പിക്കാനും വോട്ട് ചെയ്യാത്തവര്‍ ഈ സര്‍ക്കാരിന് എന്തുകൊണ്ട് വോട്ട് ചെയ്യാതെ പോയി എന്നതില്‍ പശ്ചാത്തപിക്കാനും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications