ടെന്റുകളും വാഹനങ്ങളും നീക്കി, ലഡാക്കില്‍ ചൈനീസ് സൈനിക പിന്‍മാറ്റം ആരംഭിച്ചു
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനിക പിന്‍മാറ്റം ആരംഭിച്ചു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡെപ്‌സാങ്, ഡെമ്‌ചോക് മേഖലയില്‍ നിന്നാണ് സൈനിക പിന്‍മാറ്റം ആരംഭിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇന്ത്യയും ചൈനയും തമ്മില്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയത്.
ഒക്ടോബര്‍ 11ന് ഡെസ്പാങ്ങില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ നാല് വാഹനങ്ങളും രണ്ട് ടെന്റുകളും കാണാനാവും. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച എടുത്ത ചിത്രത്തില്‍ ടെന്റുകള്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. വാഹനങ്ങളും മാറ്റിയിട്ടുണ്ട്.

അതേസമയം സേനാ പിന്‍മാറ്റം പൂര്‍ത്തിയായ ശേഷം പട്രോളിങ് ആരംഭിക്കാനാണ് തീരുമാനം. 2020 ഏപ്രിലിന് മുമ്പത്തെ നിലയിലേക്ക് ഘട്ടം ഘട്ടമായി മടങ്ങാനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് ഇരുപ്രദേശങ്ങളിലും താല്‍ക്കാലികമായി നിര്‍മിച്ച സംവിധാനങ്ങള്‍ പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. പാംഗോങ് തടാക തീരത്ത് 2020 മെയ് അഞ്ചിന് ചൈനീസ് സൈന്യം കടന്നുകയറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.
പുറത്തുവന്ന ചിത്രങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത് മാക്‌സാറാണ്. ഡെപ്‌സാങ്ങിലെ വൈ ജങ്ഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളാണിത്. ഇവിടെ നിന്നാണ് ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ് പോയിന്റുകളിലേക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നത്. ഇന്ത്യയുടേതാണ് നിരന്തരം ഉന്നയിക്കാറുണ്ട്.
ഒക്ടോബര്‍ 9ന് ഡെമ്‌ചോക്കില്‍ നിന്നുള്ള ചിത്രങ്ങളില്‍ താല്‍ക്കാലിക ചൈനീസ് സംവിധാനങ്ങള്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇവ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ കാണാനില്ല. ഇവ മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച്ചയോടെ സൈനിക പിന്‍മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഡെപ്‌സാങ്, ഡെമ്‌ചോക്ക് മേഖലകളില്‍ ഇന്ത്യയും ചൈനയും നിരീക്ഷണങ്ങള്‍ തുടരും. സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ബ്രിക്‌സ് ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.
2022 സെപ്റ്റംബറിലാണ് സമാധാന ചര്‍ച്ചകള്‍ പ്രശ്‌നം പരിഹരിക്കാനായി ആരംഭിച്ചത്. സൈനിക തലത്തിലായിരുന്നു ചര്‍ച്ചകള്‍. സൈനിക പിന്‍മാറ്റത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇക്കാര്യം സ്ഥിരീകരിച്ചത്. പുതിയ തീരുമാനപ്രകാരം രണ്ട് രാജ്യങ്ങള്‍ക്കും പട്രോളിംഗ് നടത്താനാവും. 2020 വരെ ഇക്കാര്യങ്ങള്‍ ഇന്ത്യ ചെയ്തിരുന്നു. അതിന് ശേഷമാണ് ചൈന ഇന്ത്യന്‍ സൈന്യത്തെ തടഞ്ഞതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications