കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിനെതിരെ തുറന്ന പോരുമായി ചിരാഗ് പാസ്വാന്‍.... ഇവിടെ വികസനമുണ്ടോ, ജെഡിയു ഒന്നും ചെയ്തില്ല!!

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ എന്‍ഡിഎ എല്‍ജെപിയും നിതീഷ് കുമാറും തമ്മിലുള്ള യുദ്ധം മുറുകുന്നു. ചിരാഗ് പാസ്വാന്‍ പരസ്യമായി നിതീഷ് കുമാറിനെതിരെ തുറന്നടിച്ചിരിക്കുകയാണ്. എന്നാല്‍ സഖ്യം വിടുന്ന കാര്യം അദ്ദേഹം നീട്ടിവെച്ചു. എന്നാല്‍ അധികം വൈകാതെ സഖ്യം വിടുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍ജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ വെച്ച് ഈ തീരുമാനം ഉണ്ടാകുമെന്നും ചിരാഗ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂറും വിശ്വാസ്യതയും ഉള്ളത് എല്‍ജെപിക്ക് മാത്രമാണെന്നും, നിതീഷിന്റെ നീക്കങ്ങള്‍ സംശയാസ്പദമാണെന്നും ചിരാഗ് വ്യക്തമാക്കി.

1

ബീഹാറില്‍ വലിയൊരു പര്യടനത്തിനാണ് എല്‍ജെപി ഒരുങ്ങുന്നത്. അടുത്ത കുറച്ച് ദിവസങ്ങളില്‍ ചിരാഗ് ബീഹാറില്‍ ഉണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്‍ജെപി എല്ലാകാലത്തും മോദിയെ പിന്തുണച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെ എല്ലാ വിഷയങ്ങളിലും പിന്തുണച്ചത് എല്‍ജെപിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരം സമീപനം ജെഡിയുവിനില്ലായിരുന്നു. കശ്മീര്‍, സിഎഎ-എന്‍പിആര്‍-എന്‍ആര്‍സി വിഷയങ്ങളിലെല്ലാം മോദി സര്‍ക്കാരിനെ എതിര്‍ക്കുന്ന സമീപനമാണ് നിതീഷ് കുമാറും ജെഡിയുവും എടുത്തതെന്ന് ചിരാഗ് പറഞ്ഞു.

ജെഡിയുവിനെ ബിജെപിയുമായി അകറ്റുക എന്ന ഫോര്‍മുലയാണ് ഇപ്പോള്‍ ചിരാഗും രാംവിലാസ് പാസ്വാനും പയറ്റുന്നത്. നിതീഷ് കുമാര്‍ തുടര്‍ച്ചയായ നാലാം തവണ മുഖ്യമന്ത്രി പദത്തിലേക്കായി മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളാണ് ഉള്ളതെന്ന് ചിരാഗ് ആരോപിച്ചു. ലാലു പ്രസാദ് യാദവിന്റെ 15 കൊല്ലവും നിതീഷ് കുമാറിന്റെ 15 കൊല്ലവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. കാരണം ആര്‍ജെഡിയുമായി അധികാരം പങ്കിട്ടവരാണ് ജെഡിയുവെന്നും ചിരാഗ് പറഞ്ഞു. അവരുമായി ബന്ധം പിരിഞ്ഞ ശേഷമാണ് നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലെത്തിയതെന്നും, അതിന് മുമ്പേ തന്നെ എല്‍ജെപി അവിടെയുണ്ടായിരുന്നുവെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

നേരത്തെ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ജെഡിയു എന്‍ഡിഎ വിട്ടിരുന്നു. അതേസമയം ബീഹാര്‍ വികസന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ എത്രയോ പിറകിലാണ്. നിതീഷ് കുമാര്‍ പറയുന്നത് പോലെയുള്ള വികസനങ്ങള്‍ ഇവിടെയില്ല. ജനങ്ങളോട് ഈ സത്യം പറയാന്‍ എല്‍ജെപി ബാധ്യസ്ഥരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമ്പത്തിക പുരോഗതി ബീഹാര്‍ നേടിയത് കേന്ദ്രത്തിന്റ സഹായം കൊണ്ടാണെന്നും ചിരാഗ് പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് ചില സീറ്റുകള്‍ എല്‍ജെപി വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

English summary
chirag paswan hits out at nitish kumar says bihar lagged behind in development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X