കങ്കണയുടെ നായകന്‍, ബോളിവുഡില്‍ അരങ്ങേറ്റം, ഇന്ന് മോദി സര്‍ക്കാരിലെ കിംഗ് മേക്കറായി ചിരാഗ്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ നൂറ് ശതമാനം വിജയമുള്ള ഏക നേതാവ് ആരാണ്. അതൊരു മുന്‍ ബോളിവുഡ് നടനാണ്. എല്ലാവര്‍ക്കും പറഞ്ഞാല്‍ അറിയാവുന്ന നേതാവാണ് അത്. മുന്‍ ബീഹാര്‍ നേതാവ് രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാമിത്. നല്‍കിയ സീറ്റുകളിലെല്ലാം ചിരാഗിന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി മോദി സര്‍ക്കാരിലെ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.
ബീഹാറില്‍ ചിരാഗ് വന്‍ മുന്നേറ്റം നടത്തുകയും, ബിജെപിക്ക് ഭൂരിപക്ഷം കിട്ടാതാവുകയും ചെയ്തതോടെ സഖ്യകക്ഷികളുടെ സഹായം ബിജെപിക്ക് ആവശ്യമായി വന്നിരിക്കുകയാണ്. എന്‍ഡിഎയില്‍ ഇത്തവണ നിരവധി അഭിനേതാക്കളാണ് പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്.

രാമായണത്തില്‍ ശ്രീരാമനെ അവതരിപ്പിച്ച അരുണ്‍ ഗോവിലാണ് മീററ്റില്‍ നിന്ന് വിജയിച്ച പ്രമുഖന്‍. മഥുരയില്‍ നിന്ന് ഹേമ മാലിനി വീണ്ടും വിജയിച്ചിരിക്കുകയാണ്. മാണ്ഡിയില്‍ നിന്ന് കങ്കണ റനാവത്തും ഇത്തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. കങ്കണ ഇപ്പോള്‍ നടിയുടെ നായകനായിരുന്ന ഒരു താരത്തിനൊപ്പമാണ് പാര്‍ലമെന്റില്‍ ഇരിക്കുക.
പുതിയ സര്‍ക്കാരിലെ കിംഗ് മേക്കറായിരുന്ന ചിരാഗ് പാസ്വാന്‍ മുമ്പ് കങ്കണയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ചിരാഗിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. 2011ലായിരുന്നു രാം വിലാസ് പാസ്വാന്റെ മകനായ ചിരാഗ് ബോളിവുഡില്‍ അരങ്ങേറുന്നത്. തന്‍വീര്‍ ഖാന്‍ സംവിധാനം ചെയ്ത മിലേ നാല മിലേ എന്ന ചിത്രമായിരുന്നു ചിരാഗിന്റെ അരങ്ങറ്റ ചിത്രം. ഇതൊരു റൊമാന്റിക് ചിത്രമായിരുന്നു.
ചിത്രത്തില്‍ കങ്കണയായിരുന്നു നായിക. അന്ന് ബോളിവുഡില്‍ അറിയപ്പെടുന്ന നായികയാണ് അവര്‍. നീരു ബജ്വ, സാഗരിക ഗട്‌കെ, പൂനം ധില്ലണ്‍, കബീര്‍ ബേദി എന്നിവര്‍ പ്രധാന വേഷത്തിലുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡില്‍ ചിരാഗിന് വിജയിക്കിനായില്ല. ആദ്യ ചിത്രം തന്നെ പരാജയപ്പെട്ടു. ഇതോടെ താരം സിനിമ മേഖല ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് പിതാവിന്റെ പാത പിന്തുടര്‍ന്ന് ചിരാഗ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. സിനിമയെന്ന പാഷന്‍ മാറ്റിവെച്ചാണ് ചിരാഗ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠനം ചിരാഗ് ആരംഭിച്ചിരുന്നു. എന്നാല്‍ മൂന്നാം സെമസ്റ്ററില്‍ താരം പഠനം ഉപേക്ഷിക്കുകയായിരുന്നു. സിനിമകളില്‍ അഭിനയിക്കാനായിരുന്നു പഠനം ഉപേക്ഷിച്ചത്.
2014ല്‍ ചിരാഗ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുകയായിരുന്നു. എല്‍ജെപി സ്ഥാനാര്‍ത്ഥിയായി ജമൂയിയില്‍ നിന്നായിരുന്നു മത്സരം. മികച്ച ഭൂരിപക്ഷത്തില്‍ താരം വിജയിച്ചു. 2019ലും ചിരാഗ് ഈ സീറ്റ് നിലനിര്‍ത്തി. ഇത്തവണ രാംവിലാസ് പാസ്വാന്റെ മണ്ഡലമായ ഹാജിപൂരില്‍ നിന്നായിരുന്നു മത്സരം. അതിലും ചിരാഗ് മത്സരിച്ച് വിജയിച്ചതോടെ കിംഗ് മേക്കറായരിക്കുകയാണ്.
മൊത്തം നാല് സീറ്റുകളാണ് ചിരാഗ് വിജയിച്ചത്. ഒന്നിലേറെ കേന്ദ്ര മന്ത്രിസ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ കാത്തിരിക്കുന്നുണ്ട്. 2.68 കോടിയാണ് ചിരാഗിന്റെ ആസ്തി. ഇത് പ്രകടനപത്രികയില്‍ സമര്‍പ്പിച്ച രേഖയില്‍ ഉള്ളതാണ്.












Click it and Unblock the Notifications