കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുപതിക്കെതിരെ പോര് കോടതിയിലേക്ക്, ജെഡിയു പിളരും, ചിരാഗിന്റെ വന്‍ ഗെയിം പ്ലാന്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടയോടെ കടുത്ത നീക്കങ്ങളുമായി ചിരാഗ പാസ്വാന്‍ രംഗത്ത്. നിതീഷ് കുമാറിന്റെ ജെഡിയു ഏത് നിമിഷവും വലിയൊരു പിളര്‍പ്പിനെ നേരിടുമെന്ന് ചിരാഗ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ നിതീഷ് വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ചിരാഗ് പറഞ്ഞു. അതേസമയം തന്റെ അമ്മാവന്‍ പശുപതി പരസിനെതിരെ കോടതിയില്‍ പോയിരിക്കുകയാണ് ചിരാഗ്. എല്‍ജെപിയുടെ ക്വാട്ടയില്‍ പശുപതിക്ക് മന്ത്രിസ്ഥാനം കിട്ടിയതില്‍ ബിജെപിയുമായി ഏറ്റുമുട്ടലിനാണ് ചിരാഗിന്റെ നീക്കം.

1

ദില്ലി ഹൈക്കോടതിയെയാണ് ചിരാഗ് സമീപിച്ചിരിക്കുകയാണ്. എല്‍ജെപി ക്വാട്ടയില്‍ പശുപതിയെ മന്ത്രിയായി കാണാനാവില്ലെന്ന് ചിരാഗ് പ്രഖ്യാപിച്ചു. എല്‍ജെപി ഒരിക്കലും ക്യാബിനറ്റ് ബെര്‍ത്തിനായി ശ്രമിച്ചിരുന്നു. പശുപതിയെ കേന്ദ്ര മന്ത്രിയായി കാണുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ എല്‍ജെപിയുടെ മന്ത്രിയായി അദ്ദേഹത്തെ അംഗീകരിക്കാനാവില്ല. ബിജെപി ഒരിക്കലും സഖ്യത്തിന്റെ ധര്‍മം പാലിക്കുന്നില്ലെന്ന് എല്‍ജെപിയുടെ പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാലിക്ക് പറഞ്ഞു.

അതേസമയം എല്‍ജെപിയിലെ പിളര്‍പ്പ് കാണുമ്പോള്‍ അതിന്റെ കാരണക്കാര്‍ ബിജെപിയാണോ എന്ന് സംശയം തോന്നുന്നുണ്ടെന്നും അബ്ദുള്‍ ഖാലിക്ക് വ്യക്തമാക്കി. സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച്ചയ്ക്ക് എളുപ്പത്തില്‍ വിമതര്‍ക്ക് സാധിച്ചു. ഇതെല്ലാം ബിജെപിയുടെ സഹായം കൊണ്ടാണെന്നും ഖാലിക്ക് പറഞ്ഞു. പശുപതിയെ ഏത് പാര്‍ട്ടിയുടെ ക്വാട്ടയില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്ന് തനിക്കറിയില്ലെന്ന് ചിരാഗ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലലന്‍ സിംഗിനെ അടക്കം നിതീഷ് മന്ത്രിസഭയിലേക്ക് കൊണ്ടുവന്നില്ലെന്നും ചിരാഗ് പറഞ്ഞു.

Recommended Video

cmsvideo
ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

എല്‍ജെപിയിലെ വിമതരെ സസ്‌പെന്‍ഡ് ചെയ്ത കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതാണ്. തന്റെ പാര്‍ട്ടിയിലെ പിളര്‍പ്പിന് കാരണമായ ലലന്‍ സിംഗിനെയാണ് ജെഡിയു ശരിക്കും മന്ത്രിയാക്കേണ്ടത്. എന്നാല്‍ അത് നിതീഷ് തന്നെ തട്ടിയെടുത്തു. അത് വലിയ അതൃപ്തി ജെഡിയുവില്‍ ഉണ്ടാക്കിയിട്ടുണ്ട്. വൈകാതെ ആ പാര്‍ട്ടി പിളരുമെന്നും ചിരാഗ് വ്യക്തമാക്കി. തന്റെ ലക്ഷ്യം പാര്‍ട്ടി വളര്‍ത്തുകയാണ്. അതിനുള്ളതാണ് ഈ പദയാത്ര. ബീഹാറില്‍ ശക്തി നേടുകയാണ് ലക്ഷ്യം. പശുപതിയുടെ കാര്യം കോടതി നോക്കുമെന്നും ചിരാഗ് വ്യക്തമാക്കി.

English summary
chirag paswan says dissatisfaction affecting nitish kumar's jdu, soon it will split
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X