കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപികയുടെ പദ്മാവതിയുടെ ആദ്യ പ്രദർശനം തടയും, റിലീസ് ദിനത്തിൽ ബന്ദ്

ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രമായ പദ്മാവദി തിയേറ്ററിൽ എത്തുന്ന ദിവസം ബന്ദ് ദിനമായി ആചരിക്കും

  • By Ankitha
Google Oneindia Malayalam News

ജെയ്പൂർ: ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രമായ പദ്മാവദി തിയേറ്ററിൽ എത്തുന്ന ദിവസം ബന്ദ് ദിനമായി ആചരിക്കും. ജൗഹാർ സ്മൃതി സംസ്താൻ എന്ന സംഘടനയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 1 നാണ് ചിത്രം ആദ്യ പ്രദർശനത്തിന് എത്തുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനും ഏതാനും ദിവസങ്ങൾക്കും മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ബന്ദിന് ആഹ്വാനം പ്രചരിപ്പിച്ചിരുന്നു. ജെയ്പൂരിലെ ചിറ്റോർഗഡിലാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ബന്ദിനെ അനുകൂലിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

ഭര്‍തൃമാതാവ് ആ കാഴ്ച കണ്ടു, പുറത്തറിയാതിരിക്കാൻ കഴുത്തിൽ വയർ മുറുക്കി , സംഭവം ഇങ്ങനെ...ഭര്‍തൃമാതാവ് ആ കാഴ്ച കണ്ടു, പുറത്തറിയാതിരിക്കാൻ കഴുത്തിൽ വയർ മുറുക്കി , സംഭവം ഇങ്ങനെ...

padmavadi

13-14 നൂറ്റാണ്ടിൽ ചിറ്റോറിലെ രാജ്ഞിയായിരുന്നു പദ്മവദി. എന്നാൽ ചിത്രത്തിൽ പദ്മാവദിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ചിത്രത്തിനെതിരെ രജതപുത് വിഭാഗക്കാർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ചിറ്റോർഗഡിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടാതെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടേയും ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരുടേയും കോലം കത്തിച്ചിരുന്നു

വിവാഹം നിശ്ചയിച്ച പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടി, രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടി, സംഭവം..
പദ്മാവദിയെ കുറിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സിനിമയിൽ മാത്രമല്ല എൻസിആർടി പുസ്തകത്തിലും രാജ്ഞിയെ മേശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് രജപുത്തർ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് പുസ്തകത്തിൽ നിന്ന് ആ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്തർ രംഗത്തെത്തിയിരുന്നു.

English summary
Controversy over the portrayal of a 13th-14th century CE queen of Chittor in the film "Padmavati", directed by Sanjay Leela Bhansali, erupted again with the fort town of Chittorgarh observing a bandh to protest against the film's scheduled release on December 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X