വിവാഹം നിശ്ചയിച്ച പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടി, രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടി, സംഭവം..

  • Posted By:
Subscribe to Oneindia Malayalam

മലയിൻകീഴ്: പ്രവാസിയുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ സിപിഎം പ്രദേശിക നേതാക്കളുടെ സഹായത്തോടെ പ്രായ പൂർത്തിയാകാത്ത കാമുകനും സംഘവും വിളിച്ചിറക്കികൊണ്ടു പോയ സംഭവം വിവാദമാകുന്നു. ഞായറാഴ്ചയാണ് പെൺകുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകനായ കാമുകൻ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയത്.

യുഎസും ചൈനയും തമ്മിൽ തെറ്റുന്നു? ജപ്പാനെ കൂട്ടുപിടിച്ചു പുതിയ കളിക്കൊരുങ്ങി യുഎസ്, ലക്ഷ്യം....

എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ രജിസ്റ്റർ ഓഫീസിലെത്തിയപ്പോഴാണ് കാമുകൻ പ്രായപൂർത്തിയിട്ടില്ലെന്നു തിരിച്ചറിഞ്ഞത്. ഇതോടെ കുരുക്കിലായത് സിപിഎം പാർട്ടി പ്രവർത്തകരാണ്. ഇതുമായി സംബന്ധിച്ച് ചില നേതാക്കൾ സിപിഎം വിളപ്പിൽ എരിയ കമ്മിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്.

മുരിങ്ങയില ചോദിച്ച് അയാൾ വീട്ടിലെത്തി, എന്നാൽ ലക്ഷ്യം മറ്റൊന്നു, വീട്ടമ്മയ്ക്ക് സംഭവിച്ചത്...

സിപിഎം നേതാക്കളുടെ ഒത്താശ

സിപിഎം നേതാക്കളുടെ ഒത്താശ

പ്രവാസിയുമായി വിവാഹം ഉറപ്പിച്ച 21 കാരിയെ വിളിച്ചിറക്കി കൊണ്ടു പോയത് സിപിഎം പ്രദേശിക നേതാക്കളുടെ ഒത്താശയോടെയായിരുന്നു. എന്നാൽ ഇതു വിവാദമായതിനെ തുടർന്ന് ചില നേതാക്കൾ സിപിഎം വിളപ്പിൽ ഏരിയ കമ്മിറ്രിൽ പരാതി നൽകിയിട്ടുണ്ട്.

ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ‌ക്ക് എതിർപ്പ്

ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ‌ക്ക് എതിർപ്പ്

പെൺകുട്ടി കാമുകനോടൊപ്പം പോകുന്നതിനും മണിക്കൂറുകൾക്ക് മുൻപ് രണ്ട് സിപിഎം പ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതിനു ശേഷമാണ് കാമുകൻ വീട്ടിലെത്തി പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു പോയത്.

 വീട്ടിൽ നിന്ന് ഇറക്കി കൊണ്ടു പോയി

വീട്ടിൽ നിന്ന് ഇറക്കി കൊണ്ടു പോയി

21 കാരി കാമുകനോടൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് കാമുകനും സുഹൃത്തും ചോർന്ന് പെൺകുട്ടിയ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടു പോയത്.

പ്രായപൂർത്തിയായിട്ടില്ല

പ്രായപൂർത്തിയായിട്ടില്ല

വിവാഹം രജിസ്റ്റർ ചെയ്യാനായി രജിസ്റ്റാർ ഓഫീസിലെത്തിയപ്പോളാണ് കാമുകന് വിവാഹപ്രായം ആയിട്ടില്ലെന്നു തിരിച്ചറിഞ്ഞത്. ഇതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. ഇതെ തുടർന്ന് പെൺകുട്ടിയെ തിരികെ വീട്ടിൽ കൊണ്ടാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട്ടുകാർ പെൺകുട്ടിയെ വീട്ടിൽ കയറ്റാൻ തയ്യാറായിരുന്നില്ല.

സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചു

സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചു

സംഭവം പോലീസ് അറിഞ്ഞതോടെയാണ് പ്രശ്നം വഷളായത്. പൊലീസിലെ രഹസ്യാനേഷണ വിഭാഗം സംഭവം ഉന്നതരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഭവം പാർട്ടിയിൽ അറിഞ്ഞത്. പരാതി ലഭിച്ചെങ്കിൽ നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. പ്രാദേശികമായ വിഷയം അവിടെത്തന്നെ ഒതുക്കാനാണു നിർദേശം. എന്നാൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

സന്ധിസംഭാഷണം

സന്ധിസംഭാഷണം

പെൺകുട്ടി ഇപ്പോൾ ഉള്ളത് കമുകന്റെ വീട്ടിലാണ് . ഇരു വീട്ടുകാരേയും മലയിൻകീഴ് പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

English summary
21 year old girl run his boy friend, boy friend is minor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്