• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണം; വീട്ടമ്മയുടെ ദേഹത്ത് തിളച്ച കറിയൊഴിച്ചു, മതംമാറ്റ വിവാദം

Google Oneindia Malayalam News

ബെംഗളൂരു: മതംമാറ്റം ആരോപിച്ച് ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. അയല്‍വാസികളെ ക്രിസ്തു മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ അടുത്തിടെയായി ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം തുടര്‍സംഭവമായിട്ടുണ്ട്. ബെലഗാവിയിലെ മുഡലാഗിയില്‍ ഡിസംബര്‍ 29നായിരുന്നു സംഭവം. ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പാസ്റ്റര്‍ അക്ഷയ് കുമാര്‍ കരഗന്‍വിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശവാസികളെ ചേര്‍ത്ത് വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്നു ഇദ്ദേഹം. ഈ വേളയില്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും പ്രാര്‍ഥന നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അയല്‍വാസികളെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചു. ഏറെ നേരം വാഗ്വാദമുണ്ടായി. തിളച്ച കറി ശരീരത്തില്‍ ഒഴിച്ചുവെന്ന് പാസ്റ്ററുടെ ഭാര്യ കവിത പരാതിയില്‍ പറയുന്നു. പൊള്ളലേറ്റ ഇവര്‍ ബെലഗാവിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടിലുണ്ടായിരുന്ന മഹാദേവി ജോഗി, ഭാരതി വ്യാപാരി എന്നീ സ്ത്രീകള്‍ക്കെതിരെയും ആക്രമണം നടന്നു. ക്രിസ്മസ്തിന് ശേഷം പാസ്റ്ററുടെ കുടുംബം എല്ലാ വര്‍ഷവും പ്രാര്‍ഥന നടത്താറുണ്ട്. സമാനമായ പ്രാര്‍ഥന നടത്തുന്ന വേളയിലാണ് അക്രമികള്‍ എത്തിയതെന്നും കവിത പറയുന്നു.

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടുകൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

ഗട്ടപ്രഭ പോലീസ് സ്‌റ്റേഷനിലാണ് പാസ്റ്ററും കുടുംബവും പരാതി നല്‍കിയത്. ശിവാനന്ദ്, ശിവലിംഗപ്പ, രമേശ് ദന്ദാപുര്‍, പരസപ്പ ബാബു, ഫകിറപ്പ ഭഗവതി, കൃഷ്ണ കണ്ടികര്‍, ചതന്‍ രാജേന്ദ്ര, മഹന്ദേശ് ബസലിംഗപ്പ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മുഡലാഗി സ്വദേശികളാണ് പ്രതികളെല്ലാം. കലാപമുണ്ടാക്കല്‍, അതിക്രമിച്ച് കടക്കല്‍, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, കവര്‍ച്ച, പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ ആക്രമണം തടയന്‍ നിയമം തുടങ്ങിയ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ ആക്രമണം കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഇവിടെ ആക്രമണം നടത്തിയത്. ഇവരുമായി വീട്ടിലെ സ്ത്രീകള്‍ തര്‍ക്കിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കുടുംബം മതംമാറ്റത്തിന് ശ്രമിക്കുന്നു എന്നായിരുന്നു ബജ്‌റംഗ്ദളിന്റെ ആരോപണം. എന്നാല്‍ സ്ത്രീകള്‍ ഇവരോട് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുന്ന വീഡിയോ ആണ് പ്രചരിച്ചത്. മാണ്ഡ്യയില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയ സംഭവവും ഏറെ ചര്‍ച്ചയായിരുന്നു. ബാഗല്‍ക്കോട്ടിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഇറച്ചി ഭക്ഷണം വിളമ്പി എന്നാരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അടയ്ക്കാന്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

കര്‍ണാടകയില്‍ ക്രിസ്തുമതത്തിലേക്ക് കൂട്ട പരിവര്‍ത്തനം നടക്കുന്നു എന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. നിര്‍ബന്ധിത മതംമാറ്റം തടയാന്‍ അടുത്തിടെ പുതിയ ബില്ല് കര്‍ണടാക നിയമസഭ പാസാക്കിയിരുന്നു. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതിന് സമാനമായ നിയമങ്ങളാണ് കര്‍ണടാകത്തിലും നടപ്പാക്കിയിട്ടുള്ളത്.

cmsvideo
  പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്
  English summary
  Christian Family Attacked in Karnataka Belagavi Allegedly Conversion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X