ദില്ലിയില്‍ നിര്‍ണ്ണായ കൂടിക്കാഴ്ചകള്‍; അജിത് ഡോവലുമായി ചര്‍ച്ച നടത്തി സിഐഎ തലവന്‍ വില്യം ബേണ്‍സ്
ദില്ലി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവൻ വില്യം ബേണ്‍സ്. ദില്ലിയില്‍ വെച്ച് ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തത് എന്നാണ് സൂചന. അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാന്‍ ആഗോളഭീകര പട്ടികയിലുള്‍പ്പെട്ട മുല്ല ഹസന്‍ അകുന്ദിനെ താലിബാൻ അഫ്ഗാൻ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഡോവല്‍-ബേണ്‍സ് കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യവും കല്‍പ്പിക്കുന്നു.
മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍
മൂന്നാഴ്ച മുമ്പ് താലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിച്ചപ്പോൾ കാബൂളിൽ നിന്ന് തങ്ങളുടെ നയതന്ത്ര ജീവനക്കാരെ ഒഴിപ്പിച്ച രാജ്യങ്ങളിൽ ഇന്ത്യയുള്‍പ്പടേയുള്ളവര്‍ ഉണ്ടായിരുന്നു. റഷ്യയും പാകിസ്ഥാനും കാബൂളിലെ നയതന്ത്ര പ്രാതിനിധ്യം നിലനിര്‍ത്തിയപ്പോഴായിരുന്നു ഇന്ത്യയുടെ പിന്‍മാറ്റം. ഡോവലുമായുള്ള സിഐഎ മേധാവിയുടെ കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ ഉൾപ്പെട്ടിരിക്കാം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരസംഘടനകളെ അഫ്ഗാനിസ്ഥാന്‍ മണ്ണിൽ നിന്ന് പ്രവർത്തിക്കാൻ താലിബാന്‍ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഇന്ത്യ പറഞ്ഞത്. പ്രത്യേകിച്ച് ജമ്മു കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍. അതേസമയം തന്നെ ദില്ലിയില്‍ എത്തിയ റഷ്യന്‍ സുരക്ഷ ഉപദേഷ്ടാവായ നിക്കോളായ് പട്രുഷേവുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അജിത് ഡോവലിന് പുറമെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രജീന്ദർ ഖന്ന, ലഫ്റ്റനന്റ് ജനറൽ (റിട്ട) വിജി ഖണ്ഡാരെ, സെക്രട്ടേറിയറ്റിലെ സൈനിക ഉപദേഷ്ടാവ് എന്നിവരുൾപ്പെടെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ പ്രധാന അംഗങ്ങളുമായും ബേൺസും സംഘവും സംവദിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ദോഹയിൽ താലിബാനുമായി നടത്തിയ ചർച്ചകൾ ശരിയായ ഫലം നൽകിയില്ലെന്നായിരുന്നു റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡിബി വെങ്കിടേഷ് വർമ അഭിപ്രായപ്പെട്ടത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളിൽ പാകിസ്താൻ ഇടപെടുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക.
പാകിസ്ഥാന്‍റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) മേധാവി ലഫ്.ജനറൽ ഫൈസ് ഹമീദിന്റെ കാബൂൾ സന്ദർശനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് താലിബാൻ 33 അംഗ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇത് പാകിസ്താനും താലിബാനും ഇടയിലുള്ള അടുത്ത ബന്ധത്തിന്റെ വ്യക്തമായ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ദില്ലി കൂടിക്കാഴ്ചകൾ അഫ്ഗാനിസ്ഥാന്‍റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഭാവിയില്‍ സ്വീകരിച്ചേക്കാവുന്ന നിലപാടും ചര്‍ച്ച ചെയ്തതെന്നാ സൂചന. പ്രത്യേകിച്ചും റഷ്യയും ചൈനയും താലിബാൻ ഭരണകൂടത്തിന് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്ന സമയത്ത് കൂടിയാണ് ഈ ദില്ലി ചര്‍ച്ചകള്‍. ഇസ്ലാമിക് സ്റ്റേറ്റ്, ഈസ്റ്റ് തുർക്കെസ്താൻ ഇസ്ലാമിക് മൂവ്മെന്റ് (ഇടിഐഎം) എന്നിവയിൽ നിന്നുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താലിബാനുമായി ചേർന്ന് അവരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ റഷ്യയും ചൈനയും താൽപ്പര്യപ്പെടുന്നുണ്ടെന്ന് സൂചനകളുണ്ട്.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സ്വന്തം മണ്ണിലും അതിർത്തികളിലും പാക്കിസ്ഥാൻ "അക്രമസംസ്കാരം" വളർത്തുന്നത് തുടരുകയാണെന്നായിരുന്നു കഴിഞ്ഞ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ സെക്രട്ടറി വിദിശ മൈത്ര വിമര്‍ശിച്ചത്. ഇന്ത്യക്കെതിരായ വിദ്വേഷ പ്രസംഗത്തിന് പാകിസ്താന്‍ ഐക്യരാഷ്ട്രസഭയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുകയാണ്. സമാധാന സംസ്കാരം എന്നത് സമ്മേളനങ്ങളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനുമുള്ള ഒരു അമൂർത്ത മൂല്യമോ തത്വമോ മാത്രമല്ല, അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധങ്ങളിൽ സജീവമായി വളർത്തിയെടുക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications