Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരെ ബാധിക്കില്ല: ആശങ്കയകറ്റാന്‍ ആഭ്യന്തര മന്ത്രാലയം

ദില്ലി: രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുമ്പോള്‍ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്നും നിയമത്തില്‍ നിന്ന് ഇന്ത്യക്കാര്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കുള്ള ആശങ്കകള്‍ അകറ്റുന്നതിന് വേണ്ടി വ്യാഴാഴ്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ആഭ്യന്തര മന്ത്രാലയ വക്താവിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ഇന്ന് ദിലീപ് പരിശോധിക്കും, സജ്ജീകരണങ്ങൾ ഇങ്ങനെ...

 ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതെങ്ങനെ..

ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതെങ്ങനെ..

ജനനം, വംശപരമ്പര, രജിസ്ട്രേഷന്‍, ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവ വഴിയാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. ഏതൊരു വിദേശിക്കും രജിസ്ട്രേഷന്‍ വഴിയോ അയാളുടെ സമൂഹമോ മതമോ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലോ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയും. പൗരത്വ ഭേദഗതി നിയമം പൗരത്വം പ്രാബല്യത്തില്‍ വരുന്നത് വഴി മൂന്ന് രാജ്യങ്ങളില്‍ നിന്നായി മത പീഡനങ്ങള്‍ മൂലം രാജ്യം വിട്ട അറുപതോളം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയുക എന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റില്‍ പറയുന്നത്.

 ഭേദഗതി ഇങ്ങനെ..

ഭേദഗതി ഇങ്ങനെ..


രജിസ്ട്രേഷന്‍ വഴി ഒരു വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കാവുന്ന നിയമത്തിലുള്ള ഭേദഗതിയല്ല പൗരത്വ ഭേദഗതി നിയമെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. പ്രസ്തുുത നിയമം ഇന്ത്യക്കാരെ ബാധിക്കുന്നില്ല. അവര്‍ ഈ നിയമപരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 2830 പാകിസ്താനികള്‍ക്കും 912 അഫ്ഗാനികള്‍ക്കും 172 ബംഗ്ലാദേശികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്.

 ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം

ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം

അഫ്ഗാനിസ്താന്‍, പാകിസ്കാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമപരമായ ചട്ടങ്ങള്‍ പാലിക്കുന്നുവെങ്കില്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇനിയും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് ചൂണ്ടിക്കാണിക്കുന്നു. ചില വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സ്വന്തം രാജ്യം വിട്ട് ഇന്ത്യയിലേക്ക് എത്തിയവര്‍ക്ക് പൗരത്വം നല്‍കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിബന്ധനകള്‍ മുന്നോട്ടുവക്കാറുണ്ട്. വിദേശത്തുള്ള പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും ട്വീറ്റില്‍ കുറിക്കുന്നു. അനധികൃതമായി ഇന്ത്യയിലെത്തിയ വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് ലക്ഷ്യം. ഇതിനായി ചില നിബന്ധനകള്‍ വെക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

Recommended Video

cmsvideo
    Kanhaiya Kumar On Citizenship Act Protests | Oneindia Malayalam
    താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും

    താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും

    2019ലെ പൗരത്വഭേദഗതി നിയമം വടക്ക് കിഴക്കന്‍ ഇന്ത്യയിലെ പ്രാദേശികരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ളതാണ്. 6ാം ഷെഡ്യൂള്‍ പ്രകാരം ഒഴിവാക്കപ്പെട്ടവരാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്റെ പരിധിയില്‍ നിന്ന് വരുന്ന ഇവര്‍. ഈ പ്രദേശങ്ങളിലെ പ്രാദേശികരായ ജനങ്ങളുമായി ഇവരെ കൂട്ടിച്ചേര്‍ക്കുമെന്ന ഭയം വേണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+