ബംഗാളില്‍ അടക്കം 3 സംസ്ഥാനങ്ങളില്‍ സിഎഎ വഴി പൗരത്വം നല്കി കേന്ദ്രം; മമതയുടെ എതിര്‍പ്പിനും വിലയില്ല
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ പൗരത്വ നിയമം വഴി പൗരത്വം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ തന്നെ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ കേന്ദ്രം ആരംഭിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വം നിയമം നടപ്പാക്കില്ലെന്ന് പറയുമ്പോഴാണ് കേന്ദ്രം പൗരത്വം നല്‍കിയിരിക്കുന്നത്. ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സിഎഎ നടപ്പാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പിന് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയെടുത്തത്.

ബിജെപി അവരുടെ പ്രകടനപത്രികയില്‍ പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബംഗാള്‍ സിഎഎ നടപ്പാക്കാനിലെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ബംഗാളില്‍ പ്രചാരണത്തില്‍ അടക്കം സിഎഎ ശക്തമായ വിഷയമായിരുന്നു.
2019ല്‍ കൊണ്ടുവന്ന പൗരത്വ ഭേദതി നിയമത്തിന്റെ ചട്ടങ്ങള്‍ ഈ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വീണ്ടും പ്രതിഷേധങ്ങള്‍ ഇതിന്റെ പിന്നാലെ വന്നിരുന്നു. അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാ തല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാന തല സമിതിയും രൂപീകരിക്കാനായിരുന്നു നിര്‍ദേശം. പൗരത്വം നല്‍കുന്നത് സെന്‍സസ് ഡയറക്ടര്‍ അധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനോട് സഹകരിച്ചിരുന്നില്ല.
ഹിന്ദു, ജെയിന്, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി വിഭാഗക്കാര്‍ക്കാണ് പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സിഎഎ ശക്തമായി ഉന്നയിച്ചിരുന്നു. ബംഗാളില്‍ നുഴഞ്ഞുകയറ്റക്കാര്‍ വര്‍ധിക്കുന്നതായി മോദി ആരോപിച്ചിരുന്നു. തൃണമൂലിന്റെ കീഴിലാണ് അവര്‍ വളരുന്നത്.
ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് എതിരാണ് തൃണമൂല്‍. എന്തിനാണ് അവര്‍ സിഎഎയെ ഇത്രയധികം എതിര്‍ക്കുന്നത്. എന്തിനാണ് അവര്‍ സിഎഎയെ കുറിച്ച് ഇത്രയധികം കള്ളം പറയുന്നതെന്നും മോദി ചോദിച്ചു. ഹിന്ദുക്കളും മാട്ടുവ വിഭാഗവും ബംഗാളില്‍ താമസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ലെന്നും മോദി ആരോപിച്ചിരുന്നു.
തൃണമൂല്‍ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനയെ അവര്‍ പരസ്യമായി ആക്രമിക്കുകയാണ്. അവര്‍ ദളിതുകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം നല്‍കിയിരിക്കുകയാണ്. ബംഗാളില്‍ സംവരണം കവര്ന്നെടുത്തിയിരിക്കുകയാണ്. മുസ്ലീങ്ങള്‍ വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. താന്‍ മരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ബിജെപി സിഎഎ പോലുള്ള നിയമങ്ങള്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications