കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയര്‍ തിരഞ്ഞെടുപ്പിനിടെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പൊരിഞ്ഞ തല്ല്; ഏറ്റുമുട്ടി ബിജെപിയും എഎപിയും

Google Oneindia Malayalam News

ദില്ലി: മേയര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘര്‍ഷം. ആംആദ്മി പാര്‍ട്ടിയുടെയും, ബിജെപിയുടെയും പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ഏറ്റുമുട്ടല്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടുത്തളത്തില്‍ ഇറങ്ങി എഎപി, ബിജെപി പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു.

ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അംഗങ്ങള്‍ പരസ്പരം തള്ളുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ നിലത്തേക്ക് വീഴുന്നതും കാണാം. ദില്ലി ലെഫ്. ഗവര്‍ണര്‍ വികെ സക്‌സേന നിയമിച്ച ഇടക്കാല സ്പീക്കര്‍ മറ്റുള്ളവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു പ്രശ്‌നങ്ങള്‍ ഉണ്ടായത്.

1

തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ നോമിനേറ്റ് അംഗങ്ങളുടെ മുന്നിലായിരിക്കണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നായിരുന്നു എഎപി അംഗങ്ങള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. എഎപിയുടെ ലെഫ്. ഗവര്‍ണറും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ തന്നെ ദില്ലിയില്‍ നടക്കുന്നുണ്ട്.

മേഗനും ഹാരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കും, ചാള്‍സ് രാജാവ് വില്യമിന് അധികാരം കൈമാറും; പ്രവചനംമേഗനും ഹാരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കും, ചാള്‍സ് രാജാവ് വില്യമിന് അധികാരം കൈമാറും; പ്രവചനം

അതിന്റെ ഭാഗമായിട്ടാണ് ഈ സംഘര്‍ഷങ്ങള്‍ നടന്നത്. കേന്ദ്രത്തിന്റെ പ്രതിനിധിയായിട്ടുള്ള ഗവര്‍ണര്‍ സര്‍ക്കാരിനെ മറികടന്ന് പല കാര്യങ്ങളും ചെയ്യുന്നുവെന്നാണ് എഎപിയുടെ വാദം. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാരിനെ അറിയിക്കുക പോലും ചെയ്യാതെ നിരവധി നിയമങ്ങള്‍ എല്‍ജി നടത്തിയെന്നാണ് എഎപി ആരോപിക്കുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ബിജെപിക്ക് ലഭിക്കാനായി ഗവര്‍ണര്‍ ഇടപെടല്‍ നടത്തുന്നുവെന്നാണ് എഎപി ആരോപിക്കുന്നത്. ബിജെപിയുമായി ബന്ധമുള്ള പത്ത് നോമിനേറ്റഡ് അംഗങ്ങളെ ഗവര്‍ണര്‍ മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം നിയമിക്കുന്നുവെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചത്.

ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍

നോമിനേറ്റ് അംഗങ്ങളെ പൂര്‍ണമായും നിയമിച്ചത് ഗവര്‍ണറാണ്. ഇതിന് പിന്നാലെയാണ് ബിജെപി കൗണ്‍സിലറായ സക്‌സേനയെ ഇടക്കാല സ്പീക്കറായി നിയമിച്ചത്. മേയര്‍ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം ഈ സ്പീക്കര്‍ക്കാണ് ഉണ്ടാവുക. എഎപി സീനിയര്‍ കൗണ്‍സിലറായ മുകേഷ് ഗോയലിനെയാണ് ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരത്തെ ബിജെപി പരാജയപ്പെട്ടതാണ്. തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം ഭരിച്ചതിന് ശേഷമായിരുന്നു പരാജയപ്പെട്ടത്. എന്നാല്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഷെല്ലി ഒബ്രോയിയെയാണ് എഎപി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്.

ബിജെപിയുടെ രേഖ ഗുപ്തയാണ് എതിര്‍ സ്ഥാനാനാര്‍ത്ഥി. അതേസമയം ബാക്കപ്പ് സ്ഥാനാര്‍ത്ഥിയായി അശു താക്കൂറിനെയും മത്സരിപ്പിക്കുന്നുണ്ട് എഎപി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആലെ മുഹമ്മദ് ഇഖ്ബാല്‍ എഎപിക്ക് വേണ്ടിയും, ജലജ് കുമാര്‍, കമല്‍ ബാഗ്രി എന്നിവര്‍ ബിജെപിയില്‍ നിന്നും മത്സരിക്കും.

മേയര്‍ തിരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാവ് ആയിരിക്കും പ്രോടേം സ്പീക്കര്‍ എന്നാണ് പരമ്പരാഗതമായിട്ടുള്ള ശീലം. ബിജെപി ഇതിനെ അട്ടിമറിക്കുകയാണെന്ന് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു.

English summary
clash between bjp and aap members in delhi municipal council before mayor election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X