കർഷകരുടെ ദില്ലി ചലോ മാർച്ചിൽ സംഘർഷം; ശംഭു അതിർത്തിയിൽ തടഞ്ഞു, താൽക്കാലികമായി നിർത്തി
ന്യൂഡൽഹി: കർഷക സംഘടനകൾ നടത്തുന്ന ഡൽഹി ചലോ മാർച്ചിൽ സംഘർഷം. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാർച്ച് തുടങ്ങിയ കർഷകരെ ശംഭു അതിർത്തിയിൽ വച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. തടഞ്ഞതോടെ കർഷകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ചില പ്രതിഷേധക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവരെ ആംബുലൻസുകളിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ശംഭു അതിർത്തിയിൽ ജലപീരങ്കി പോലീസ് വാഹനങ്ങളും കൂടുതലായി വിന്യസിച്ചിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ മാർച്ച് താൽക്കാലികമായി നിർത്താനാണ് തീരുമാനം.

കർഷക സമരത്തിന് നേതൃത്വം നൽകുന്ന 101 കർഷക നേതാക്കളെ തിരിച്ചുവിളിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് കർഷകർ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി മാർച്ച് നടത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് കർഷകരുടെ പ്രതിഷേധം ആരംഭിച്ചത്.
കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗധരിയാണ് കേന്ദ്രത്തിന് വേണ്ടി ചർച്ചയക്ക് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടത്. ഇതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോയ 101 കർഷകരെയും പിൻവലിച്ചതായി സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ സംഗും അറിയിച്ചത്. ഈ സംഘടനകളാണ് കർഷക സമരത്തിന് നേതൃത്വം നൽകുന്നത്.
നേരത്തെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധന ഉത്തരവ് ചൂണ്ടിക്കാട്ടി ഹരിയാന പോലീസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് മറികടന്നുകൊണ്ടാണ് 101 കർഷകർ ശംഭു അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചത്.
സംയുക്ത കിസാൻ മോർച്ചയുടെയും, കിസാൻ മസ്‌ദൂർ മോർച്ചയുടെയും ബാനറുകളിൽ ഒത്തുകൂടിയ കർഷകർ ഡൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് 2024 ഫെബ്രുവരി 13 മുതൽ ശംഭു, ഖനൗരി അതിർത്തികളിൽ ക്യാമ്പ് ചെയ്‌തു വരികയായിരുന്നു. തുടർന്നാണ് ഡിസംബർ ആറാം തീയതി രാജ്യതലസ്ഥാനം ലക്ഷ്യമാക്കി മാർച്ച് തുടങ്ങിയത്.
കർഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഹരിയാന അതിർത്തിയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയത്. കർഷകരുടെ മാർച്ച് തടയാൻ ലക്ഷ്യമിട്ട് വിവിധ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. അംബാല ജില്ലയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ഇന്റർനെറ്റ് നിരോധനം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications