കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പ്രതിഷേധക്കാരുടെ സുരക്ഷാ സേനയും ഏറ്റുമുട്ടി.... ജവാന് വീരമൃത്യു, ഐസിസിനും പങ്കെന്ന് സംശയം

കശ്മീരില്‍ പ്രതിഷേധം ഒരാള്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ഈദിന് മുമ്പേ സംഘര്‍ഷം. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും ഏറ്റുമുട്ടലുണ്ടായി. ഇത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ യുവ സൈനികന്‍ വീരമൃത്യു വരിച്ചു. ഐസിസിനും ആക്രമണത്തില്‍ പങ്കുണ്ടെന്ന സംശയം സൈന്യത്തിനുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നാലെയുണ്ടായ ആക്രമണം സൈന്യത്തെ ഞെട്ടിച്ചിട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ പലയിടത്തും പ്രാര്‍ത്ഥനകള്‍ തടസപ്പെട്ടിട്ടുണ്ട്. രജൗരി ജില്ലയിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഭീകരവാദിഗള്‍ സുരക്ഷാ ജീവനക്കരുടെ താമസസ്ഥലത്തിനെതിരെയും ആക്രമണം നടത്തിയിട്ടുണ്ട്. ഇതില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. ഗ്രനേഡ് ആക്രമണത്തില്‍ പ്രക്ഷോഭകാരികളിലൊരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഐസിസിന്റെ പതാക

ഐസിസിന്റെ പതാക

പ്രക്ഷോഭത്തിനിടെ കശ്മീരിയായ യുവാവ് ഐസിസിന്റെ പതാക ഉയര്‍ത്തിക്കാണിച്ചത് ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. ആക്രമണത്തില്‍ ഐസിസിന്റെ ഇടപെടലുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട്. ശ്രീനഗറിലെ വച്ചാണ് യുവാവ് പതാക ഉയര്‍ത്തിക്കാണിച്ചത്. അതേസമയം സോപോറയിലും കുപ്‌വാരയും അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ്. ഇവിടെ നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് അക്രമം അരങ്ങേറുന്നത്. ഇവിടെ പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ യുവാവിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

രണ്ട് മരണങ്ങള്‍

രണ്ട് മരണങ്ങള്‍

പ്രതിഷേധക്കാരില്‍ ഒരാളും പാകിസ്താന്റെ ആക്രമണത്തില്‍ ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. ഷെരാസ് അഹമ്മദ് എന്ന പ്രക്ഷോഭകാരി കൈയ്യില്‍ നിന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് കൊലപ്പെട്ടത്. അതേസമയം വികാസ് ഗുരുങ് എന്ന സൈനികന്‍ പട്രോളിംഗ് ഗ്രൂപ്പിനെതിരെ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സൈനികന്‍ ഔറംഗസേബിന്റെ കൊലപാതകത്തില്‍ തിരിച്ചടിക്കണമെന്നാണ് സൈന്യം കരുതുന്നത്. ഈദിനുള്ള അവധിക്ക് വീട്ടിലേക്ക് പോകുന്നതിനിടെ ഇയാള്‍ തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മധുരം കൈമാറില്ല

മധുരം കൈമാറില്ല

പാകിസ്താനുമായി ഇത്തവണത്തെ ഈദില്‍ മധുരം കൈമാറില്ലെന്ന് ഇന്ത്യ അറിയിച്ചു. ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് കാരണം പാകിസ്താനാണെന്ന ആരോപണമാണ് ഇന്ത്യ ഉയര്‍ത്തുന്നത്. അതോടൊപ്പം വെടിനിര്‍ത്തല്‍ ലംഘനവും ഇത്തവണത്തെ മധുരം കൈമാറലിന് തടസമായി. എല്ലാവര്‍ഷവും അട്ടാരിയിലെ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ മധുരം കൈമാറാറുണ്ട്. ഈ വര്‍ഷം ഇതുവരെ 11 ഇന്ത്യന്‍ സൈനികരാണ് പാകിസ്താന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഈ പ്രതിഷേധം അവരെ അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചടങ്ങ് ഒഴിവാക്കിയത്.

സമാധാനത്തിന് ശ്രമം

സമാധാനത്തിന് ശ്രമം

സൈന്യവും പോലീസും പ്രക്ഷോഭകരുമായി സമാധാനശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. ഈദിന്റെ സമയത്ത് പ്രദേശവാസികള്‍ ആക്രമണം നടത്തില്ലെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസും ഗ്രനേഡും പോലീസ് ഉപയോഗിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോഴും ശാന്തമല്ലെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. പുല്‍വാമയില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. ഇതാണ് വലിയ പ്രക്ഷോഭത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചത്. യുവാക്കള്‍ സൈന്യത്തിനെതിരെ പലയിടത്തും കല്ലേറ് നടത്തിയിട്ടുണ്ട്.

സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കടുത്ത ആരോപണം, മര്‍ദനം പോലീസുകാരിയോട് സംസാരിച്ചതിനെന്ന് ഗവാസ്‌കര്‍!!സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കടുത്ത ആരോപണം, മര്‍ദനം പോലീസുകാരിയോട് സംസാരിച്ചതിനെന്ന് ഗവാസ്‌കര്‍!!

മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!

English summary
Clashes between protesters-security forces mar Eid celebration in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X