ജാർഖണ്ഡിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വാഹനങ്ങൾക്ക് തീയിട്ടു, അന്വേഷണം പുരോഗമിക്കുന്നു
റാഞ്ചി: ജാർഖണ്ഡിലെ ഗിരിധിയിൽ ഹോളി ആഘോഷത്തിനിടെ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ സ്ഥലത്ത് സംഘർഷം സാഹചര്യം ഉണ്ടായതായും ഇത് വാഹനങ്ങൾക്ക് തീയിടുന്നതിലേക്ക് നയിച്ചുവെന്നും ജില്ലയിലെ സമാധാന അന്തീക്ഷരം തകർക്കാൻ കാരണമായതായും പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഗിരിധിയിലെ ഘോദ്തംഭ ചൗക്കിന് സമീപം ഒരു ഇടുങ്ങിയ തെരുവിലൂടെ ഹോളി ഘോഷയാത്ര കടന്നുപോയപ്പോഴാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് വ്യത്യസ്‌ത സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയിരുന്നു,അത് പെട്ടെന്ന് അക്രമത്തിലേക്ക് വഴിമാറി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഈ സംഘർഷം പിന്നീട് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പ്രാദേശിക അധികാരികൾ ഇടപെട്ടതോടെയാണ് അവസാനിച്ചത്.

ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സംഘർഷത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ചില കുറ്റവാളികളെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഗിരിധി എസ്‌പി അറിയിച്ചത്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ആർക്കും ഗുരുതരമായ പരിക്കുകൾ ഒന്നും സംഭവിച്ചില്ലെന്നും എസ്‌പി വ്യക്തമാക്കി. അക്രമ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിൽ ഉൾപ്പെട്ട കൂടുതൽ വ്യക്തികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എസ്‌പി കൂട്ടിച്ചേർത്തു.
ഘോഷയാത്രയിലെ ഒരു സംഘം ആളുകൾ തമ്മിലുള്ള സംഘർഷമാണ് ഇതിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നതെങ്കിലും ഇതിന്റെ കൃത്യമായ കാരണം അധികൃതർ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രദേശത്ത് സമാധാന അന്തരീക്ഷമാണെങ്കിലും ഇവിടെ സുരക്ഷാ സേനയെ ഒരു ഉത്തരവ് ഉണ്ടാവും വരെ നിലനിർത്താനാണ് തീരുമാനം.
അതിനിടെ ബംഗാളിൽ ഹോളി ആഘോഷത്തിനിടെ ഉണ്ടായ ദാരുണമായ സംഭവത്തിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സംഘർഷത്തിൽ 20 വയസുള്ള ഒരു യുവാവ് കൊല്ലപ്പെട്ടത്. ടിറ്റാഗഡിലെ തന്റെ വസതിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെ അമർ എന്ന ആകാശ് ചൗധരി കൊല്ലപ്പെട്ടത്.
ആകാശിനെ യുവാക്കൾ സംഘം ചേർന്ന് ചേർന്ന് ആക്രമിക്കുകയായിരുന്നു. ആകാശിനെ സർക്കാർ ഉടമസ്ഥതയിലുള്ള ഖാർദാഹയിലെ ബലറാം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആർജി കർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications