അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; ട്വിറ്ററില്‍ പോരടിച്ച് മുഖ്യമന്ത്രിമാരും
ഗുഹാവത്തി: അസം - മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. അസമിലെ കാച്ചർ ജില്ലയ്ക്കും മിസോറാമിലെ കൊളാസിബ് ജില്ലയ്ക്കും ഇടയിലാണ് അക്രമം ഉണ്ടായത്. ആളുകള്‍ പരസ്പരം വെടിയുതിര്‍ക്കുകയും സർക്കാർ വാഹനങ്ങൾക്ക് നേരെയുള്ള അക്രമം അഴിച്ച് വിട്ടതായും റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങിൽ സന്ദർശിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് അതിര്‍ത്തിയില്‍ വീണ്ടും അക്രമം ഉണ്ടാവുന്നത്.
അക്രമത്തിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ട്വിറ്ററിൽ ഏറ്റുമുട്ടുന്നതാണ് കാണാന്‍ കഴിയുന്നത്. ഇരുവരും അവരുടെ ട്വീറ്റുകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാക് ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ചെയ്തുകൊണ്ട് ഇത് ഉടന്‍ തന്നെ അവസാനിപ്പേക്കണ്ടതാണെന്നാണ് മിസോറാം മുഖ്യമന്ത്രി സോറാംതംഗ ട്വീറ്റ് ചെയ്തു. അമിത് ഷാ ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
നിരപരാധികളായ ദമ്പതികൾ കാച്ചാർ വഴി മിസോറാമിലേക്ക് മടങ്ങുമ്പോൾ മോഷ്ടാക്കളും ഗുണ്ടകളും കൊള്ളയടിച്ചു. ഈ അക്രമപ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെ ന്യായീകരിക്കുമെന്ന് മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം ചോദിച്ചു. ദമ്പതികളുടെ തകര്‍ന്ന കാറിന്‍റെ ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Shri @AmitShah ji….kindly look into the matter.
— Zoramthanga (@ZoramthangaCM) July 26, 2021
This needs to be stopped right now.#MizoramAssamBorderTension @PMOIndia @HMOIndia @himantabiswa @dccachar @cacharpolice pic.twitter.com/A33kWxXkhG
അതേസമയം, ഇതിന് മറുപടിയുമായി അസം മുഖ്യമന്ത്രിയും രംഗത്ത് എത്തി. കൊളാസിബ് (മിസോറം) എസ്പി ഞങ്ങളുടെ സ്ഥാനത്ത് നിന്ന് പിന്മാറാൻ ആവശ്യപ്പെടുന്നു, എന്നാല്‍ ഇതുവരെ അവരുടെ ജനങ്ങള്‍ അക്രമം നിര്‍ത്താനോ അവരെ തടയാനോ തയ്യറായിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോവാന‍് കഴിയും. വിഷയത്തില്‍ അമിത് ഷാ എത്രയും പെട്ടെന്ന് ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററില്‍ കുറിച്ചു.
ഐസ്വാൾ, കോലാസിബ്, മാമിറ്റ് എന്നീ മൂന്ന് മൂന്ന് മിസോറാം ജില്ലകള്‍ 164.6 കിലോമീറ്റർ നീളമുള്ള അന്തർ സംസ്ഥാന അതിർത്തിയാണ് അസമിലെ കാച്ചാർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളുമായി പങ്കിടുന്നത്. അതിർത്തിയിലെ "തർക്ക" പ്രദേശങ്ങളിൽ വർഷങ്ങളായി ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. തങ്ങളുടെ പ്രദശം കൈവശപ്പെടുത്താന്‍ നുഴഞ്ഞ് കയറ്റം നടക്കുന്നുണ്ടെന്നും ഇരും സംസ്ഥാനക്കാരും പരസ്പരം ആരോപിക്കുന്നു.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications