ബീഹാര്‍;മുസ്ലീം-ദളിത് പ്രീണനവുമായി നിതീഷ് കുമാര്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് നടത്തുന്ന ഈ പ്രീണനം എന്തിന് വേണ്ടിയാണെന്നത് വ്യക്തം. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ ഇനി മുസ്ലിങ്ങളെയും ദളിതരെയും പിണക്കാതെ നിര്‍ത്തിയാലേ രക്ഷയുള്ളൂ. നിതീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പരിശോധിയ്ക്കുന്ന ആര്‍ക്കും വളരെ വ്യക്തമായി അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് മനസിലാക്കാന്‍ കഴിയും
1989 ലെ ഭഗല്‍പൂര്‍ കലാപത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 2007 മുതല്‍ സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍തുക 2500 രൂപയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ തുക 5000 രൂപയാക്കി വര്‍ദ്ധിപ്പിയ്ക്കാനാണ് തീരുമാനം. 2012-2013 ലെ പുതിയ പദ്ധതി പ്രകാരം സംസ്ഥാനത്തെ ദരിദ്രരായ മുസ്ലിങ്ങള്‍ക്കുവേണ്ടിയുളള പ്രീ സ്‌കൂളുകളിലും ദളിതര്‍ക്ക് വേണ്ടിയുള്ള ടോല സേവക്‌സ് എന്ന സ്ഥാപനങ്ങളിലുമുള്ള സന്നദ്ധസേവകരുടെ സ്റ്റൈപന്റ് 3500 ല്‍ നിന്ന് 5000 മാക്കി ഉയര്‍ത്തിയാതായും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ അംഗീകൃത മദ്രസകള്‍, സംസ്‌കൃത സ്‌കൂളുകള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവയിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു.
2014 ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ഭക്ഷ്യസുരാക്ഷാനിയമം നടപ്പിലാക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസസിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും ഗുണഭോക്താളെ കണ്ടെത്തുക. എന്ത് വിലകൊടുത്തും സംസ്ഥാനത്തെ വര്‍ഗീയ, ,സാമൂഹിക സൗഹാര്‍ദ്ദം മുന്നോട്ട് കൊണ്ട് പോകുമെന്നും നിതീഷ് പറഞ്ഞു.












Click it and Unblock the Notifications