Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ 243, ഹരിയാനയില്‍ 75, ബിജെപി തേരോട്ടം പ്രവചിച്ച് ന്യൂസ് 18 സര്‍വേ

ദില്ലി: ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി വമ്പന്‍ തേരോട്ടം നടത്തുമെന്ന് ന്യൂസ് 18 ഇപ്‌സോസ് സര്‍വേ. ബിജെപി ശിവസേന സഖ്യം 243 സീറ്റ് നേടുമെന്നാണ് പ്രവചനം. ബിജെപി ഒറ്റയ്ക്ക് 141 സീറ്റ് നേടും. ശിവസേനയ്ക്ക് 102 സീറ്റും ലഭിക്കും. അതേസമയം കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് വന്‍ തകര്‍ച്ചയാണ് സര്‍വേ പ്രവചിക്കുന്നത്. വെറും 41 സീറ്റാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുക. കോണ്‍ഗ്രസിന് 17 സീറ്റും എന്‍സിപിക്ക് 22 സീറ്റുമാണ് പ്രവചിക്കുന്നത്.

1

അതേസമയം ശിവസേനയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കുക. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 63 സീറ്റ് മാത്രം നേടിയിരുന്ന സേന 102 സീറ്റുമായി വന്‍ കുതിപ്പാണ് നടത്തുക. 19 സീറ്റുകളുടെ വര്‍ധനവും ബിജെപിക്കുണ്ടാവും. ആദിത്യ താക്കറെയുടെ വരവ് ശിവസേനയ്ക്ക് വളരെയധികം ഗുണം ചെയ്‌തെന്നാണ് വ്യക്തമാക്കുന്നത്. ഇത്തവണ ബിജെപിക്കൊപ്പം എന്‍ഡിഎയില്‍ നിന്ന് മത്സരിച്ചതും ശിവസേനയ്ക്ക് വലിയ നേട്ടമായി മാറി.

ഹരിയാനയില്‍ ഇത്തവണ ബിജെപി തരംഗം ഉണ്ടാവുമെന്ന് ന്യൂസ് 18 സര്‍വേ പ്രവചിക്കുന്നു. ബിജെപി 75 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. അതേസമയം കോണ്‍ഗ്രസ് വെറും 10 സീറ്റിലൊതുങ്ങും. ഭൂപീന്ദര്‍ ഹൂഡ, കുമാരി സെല്‍ജ എന്നിവര്‍ നേതൃ നിരയിലേക്ക് വന്നിട്ടും യാതൊരു നേട്ടവും കോണ്‍ഗ്രസിനുണ്ടാവില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് ഇത് വലിയ നേട്ടമാകും.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 47 സീറ്റാണ് ഹരിയാനയില്‍ നേടിയത്. അവിടെ നിന്ന് വമ്പന്‍ കുതിപ്പാണ് ബിജെപി സ്വന്തമാക്കുക. അതേസമയം 15 സീറ്റില്‍ നിന്ന് പത്തിലേക്ക് കോണ്‍ഗ്രസ് വീഴും. ഐഎന്‍എല്‍ഡി, ജെജെപി എന്നിവര്‍ക്കും കാര്യമായി ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിക്കില്ല. ജെജെപിക്ക് രണ്ട് സീറ്റാണ് സര്‍വേ പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+