കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അതിശൈത്യ തരംഗം ആഞ്ഞുവീശും, മുന്നറിയിപ്പ്, അടുത്തയാഴ്ച്ചയെത്തും

Google Oneindia Malayalam News

ദില്ലി: അതിശൈത്യത്തില്‍ വിറയ്ക്കുന്നതിന് പിന്നാലെ ദില്ലിയെ തേടി വീണ്ടും മുന്നറിയിപ്പ്. ദില്ലിയില്‍ അതിശൈത്യ തരംഗം ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച്ചയോളം ദില്ലിയില്‍ താപനില പറഞ്ഞറിയാക്കാനാവാത്ത അത്രയും താഴേക്ക് വീഴുമെന്നാണ് മുന്നറിയിപ്പ്.

മൂന്ന് ഡിഗ്രി സെല്‍ഷ്യസായി താപനില മാറും. അതിശൈത്യമായിരിക്കും ദില്ലിയില്‍ അനുഭവപ്പെടും. ഇത് തരംഗമായി മാറുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ഏറ്റവും താഴ്ന്ന താപനില 10.2 ഡിഗ്രി സെല്‍ഷ്യസാണ്.

1

ഇതില്‍ തന്നെ ഉത്തരേന്ത്യ മൊത്തത്തില്‍ വിറയ്ക്കുകയാണ്. ദില്ലിയില്‍ സാധാരണ നിലയില്‍ പുറത്തേക്കിറക്കാന്‍ പോലും പറ്റാത്ത അത്ര തണുപ്പാണ്.

ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍

ദില്ലിയിലെ പല മേഖലയിലും അതിശൈത്യ തരംഗം ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ജനുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ശൈത്യ തരംഗം അനുഭവപ്പെടുക. ആയാനഗറിനും അതിര്‍ത്തിക്കും ഇടയിലുള്ള താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ്.

ചൊവ്വാഴ്ച്ചയും, ബുധനാഴ്ച്ച ഈ താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ദില്ലിയില്‍ അസ്ഥി തുളച്ച് കയറുന്ന തണുപ്പാണ് ഉള്ളത്. ഇനിയും തണുപ്പില്‍ വിറയ്ക്കാനാണ് ദില്ലി നിവാസികളുടെ യോഗം.

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം

കാലാവസ്ഥാ ഇനിയും മോശമാകുമെന്നാണ് ഐഎംഡിയുടെ പ്രവചനം. ശൈത്യകാലത്ത് തണുപ്പിനെ തുടര്‍ന്ന് ശരീത്തില്‍ ഒരു വീക്കം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

ജനങ്ങളോട് അധികം പുറത്തിറങ്ങേണ്ടെന്നാണ് നിര്‍ദേശം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കണമെന്ന കാലാവസ്ഥാ വകുപ്പ് പറയുന്നു. ഒപ്പം പുറത്തുപോയി ആളുകളെ കാണുന്നതും ഒഴിവാക്കാനാണ് നിര്‍ദേശം.

ബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷ

ഐസ് നിറഞ്ഞ ശീതക്കാറ്റുകള്‍, രാജസ്ഥാനിലും, ഗുജറത്തിലും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നതായിട്ടാണ് മുന്നറിയിപ്പ്. ഇതിനോടകം രാജസ്ഥാനിലും ഗുജറാത്തിലും തണുപ്പിന്റെ കാര്യത്തില്‍ റെക്കോര്‍ഡാണ്.

നാല് ഡിഗ്രിയായി തണുപ്പ് കുറയുമെന്നായിരുന്നു കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈനെറ്റ് പ്രവചിച്ചത്. മൈനസ് നാല് ഡിഗ്രി വരെയാവും തണുപ്പ് എന്ന വിദഗ്ധരുടെ പ്രവചനങ്ങളെ സ്‌കൈനെറ്റ് തള്ളി.

ദില്ലിയില്‍ മുന്ന് മുതല്‍ നാല് ഡിഗ്രി വരെയാണ് ഇപ്പോഴുള്ള താപനനില. എന്നാല്‍ പൂജ്യം ഡിഗ്രിയില്‍ നിന്ന് താഴേക്ക് താപനില പോകില്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയും അനുഭവപ്പെടും.

മൃഗങ്ങളെയും, തെരുവില്‍ ജീവിക്കുന്നവരെയും തണുപ്പ് കഠിനമായി ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്. കടുത്ത തണുപ്പിനെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമുകളും ദില്ലിയില്‍ തുറന്നിട്ടുണ്ട്. 16 മുതല്‍ 18 വരെ താപനില മൂന്ന് മുതല്‍ 4 ഡിഗ്രി വരെ എത്താം.

ഒരിക്കലും പൂജ്യം ഡിഗ്രിയില്‍ താഴേക്ക് പോവില്ലെന്നും സ്‌കൈനൈറ്റ് വ്യക്തമാക്കി. കൂടുതല്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിച്ച് സാധാരണക്കാര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം ഒരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

English summary
cold wave will hit delhi next week, a warning for residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X