'നഗ്ന ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി'; രൺവീർ സിംഗിന് എതിരെ പരാതി
മുംബൈ: വിചിത്രമായ വസ്ത്രധാരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പേര് ഏറ്റവും പുതിയതായി വാര്‍ത്തയായത് അദ്ദേഹത്തിന്റെ നഗ്ന ഫോട്ടോ ഷൂട്ട് കാരണമാണ്. പൂര്‍ണ നഗ്നനായിട്ടുളള രണ്‍വീറിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു രണ്‍വീറിന്റെ നഗ്ന ഫോട്ടോഷൂട്ട്. എന്നാലിപ്പോള്‍ ആ ഫോട്ടോഷൂട്ട് രണ്‍വീറിനെ കുരുക്കില്‍ ചാടിച്ചിരിക്കുന്നു.
രണ്‍വീര്‍ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് താരത്തിന് എതിരെ പോലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്. ഈസ്റ്റ് മുംബൈ സബര്‍ബിലെ ഒരു എന്‍ജിഒ ഭാരവാഹിയാണ് രണ്‍വീറിന് എതിരെ ചെമ്പൂര്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ന്ഗ്ന ഫോട്ടോഷൂട്ട് നടത്തിയത് വഴി രണ്‍വീര്‍ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഐടി ആക്ട് പ്രകാരവും ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും രണ്‍വീര്‍ സിംഗിന് എതിരെ കേസെടുക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ചയാണ് രണ്‍വീര്‍ സിംഗിന് എതിരെ പരാതി ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിയെ കുറിച്ച് അന്വേഷണം നടത്തുകയാണ് തങ്ങളെന്ന് പോലീസ് പറയുന്നു.
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.
കോസ്‌മോപൊളിറ്റന്‍ മാഗസിന് വേണ്ടി ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് 1972ല്‍ ചെയ്ത പ്രശസ്തമായ നഗ്ന ഫോട്ടോഷൂട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുളളതാണ് രണ്‍വീര്‍ സിംഗിന്റെ ഫോട്ടോകള്‍. സോഷ്യല്‍ മീഡിയയില്‍ രണ്‍വീറിന്റെ ഈ ധീരമായ ശ്രമത്തെ പിന്തുണച്ചും എതിര്‍ത്തും ഇപ്പോഴും ചര്‍ച്ച നടക്കുന്നു. നിരവധി താരങ്ങള്‍ രണ്‍വീറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബെംഗാളി നടിയുമായ മിമി ചക്രവര്‍ത്തിയുടെ പ്രതികരണവും ശ്രദ്ധ നേടി. രണ്‍വീര്‍ സിംഗിന്റെ ഫോട്ടോകളെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ് എന്നും എന്നാല്‍ ഇതൊരു സ്ത്രീ ആണ് ചെയ്തത് എങ്കില്‍ ഇതേ പ്രതികരണം ആയിരിക്കുമോ എന്നാണ് മിമി ചക്രവര്‍ത്തിയുടെ ചോദ്യം. സ്ത്രീ ആയിരുന്നെങ്കില്‍ അവളുടെ വീട് കത്തിക്കുകയും വധഭീഷണി നല്‍കുകയും അവഹേളിക്കുകയുമല്ലേ ചെയ്യുക എന്നും സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ മിമി ചക്രവര്‍ത്തി ചോദിച്ചു.












Click it and Unblock the Notifications