500 കോടിരൂപ പൊടിച്ച് മകളുടെ വിവാഹം; ബിജെപി മുന്‍ മന്ത്രിക്കെതിരെ പരാതി
കൃഷ്ണദേവരായരുടെ പുനര്‍ജന്മമാണ് താനെന്ന് സ്വയം അവകാശപ്പെടുന്ന റെഡ്ഡി പതിനാറാം നൂറ്റാണ്ടിലെ വിജയനഗരകൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വിവാഹവേദിയൊരുക്കുന്നത്.
ബെംഗളുരു: ഖനി രാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി 500 കോടിരൂപ പൊടിച്ച് മകളുടെ കല്യാണം ആര്‍ഭാടമായി നടത്തുന്നതിനെതിരെ ഇന്‍കം ടാക്‌സില്‍ പരാതി. ഒരു പൊതുപ്രവര്‍ത്തകനാണ് സാധാരണക്കാരന്‍ എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ കല്യാണ മാമാങ്കത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
മുന്‍ മന്ത്രിയുടെ മകളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത ഇതിനകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ജനങ്ങള്‍ അതിരാവിലെ മുതല്‍ നോട്ടുകള്‍ക്കായി ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും ഇതിനായുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നും വിവാരാവകാശ പ്രവര്‍ത്തകനായ ടി നരസിംഹ മൂര്‍ത്തി തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൃഷ്ണദേവരായരുടെ പുനര്‍ജന്മമാണ് താനെന്ന് സ്വയം അവകാശപ്പെടുന്ന റെഡ്ഡി പതിനാറാം നൂറ്റാണ്ടിലെ വിജയനഗരകൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വിവാഹവേദിയൊരുക്കുന്നത്. ഇതിനായി 158 കോടിരൂപയാണ് ഖനി രാജാവ് ഒഴുക്കിയതെന്ന് പറയുന്നു. വിവാഹത്തിന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്ന് പറയപ്പെടുന്നുണ്ട്.
അനധികൃത ഖനനത്തെ തുടര്‍ന്ന് 2011ല്‍ അറസ്റ്റിലായിരുന്നു ജനാര്‍ദ്ദന റെഡ്ഡി. മൂന്നുവര്‍ഷമാണ് ജയിലില്‍ കിടന്നത്. 2015 ജനുവരിയില്‍ സുപ്രീംകോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നാണ് റെഡ്ഡിയുടെ മകള്‍ ബ്രാഹ്മിണിയുടേത്. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ സാമ്പത്തിക പരിഷ്‌കരണം നടത്തുമ്പോള്‍ ബിജെപി നേതാവ് അത്യാഡംബരത്തില്‍ മകളുടെ വിവാഹം നടത്തുന്നതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications