Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഡാക്കിലെ ലേയില്‍ സമ്പൂര്‍ണ അടച്ചിടല്‍, സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധ റാലികള്‍

ന്യൂഡല്‍ഹി: ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം. ലേ ജില്ലയിലാണ് പ്രതിഷേധം. ഇവിടെ കടകള്‍ അടക്കമുള്ളb ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ റാലികളുമായി തെരുവില്‍ ഇറങ്ങി. നാല് ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഭരണഘടനയുടെ ആറാം അനുച്ഛേദത്തില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തി ആദിവാസി സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യമുണ്ട്. ലഡാക്കുകാര്‍ക്ക് തൊഴിലില്‍ സംവരണം. ലേയ്ക്കും, കാര്‍ഗിലിനും ഓരോ പാര്‍ലമെന്റ് സീറ്റ് എന്നിവയാണ് ഇവിടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

ladakh-leh-protest

അതേസമയം വലിയ ജനക്കൂട്ടം തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്ലക്കാര്‍ഡുകളും കൈയ്യിലേന്തി, ആവശ്യങ്ങള്‍ ഉറക്കെ വിളിച്ച് പറഞ്ഞാണ് പ്രതിഷേധം. ലെ അപെക്‌സ് ബോഡിയാണ് മേഖലയില്‍ കടകള്‍ അടക്കം അടച്ചിടാന്‍ തീരുമാനിച്ചത്.

ബന്ദിന് സമാനമായ സാഹചര്യമാണ് ലേയിലുള്ളത്. എല്‍എബിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്നാണ് പൂര്‍ണമായ അടച്ചിടലിന് ആഹ്വാനം ചെയ്തത്. ജനുവരി 23ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിലും ലഡാക്കിന് സംസ്ഥാന പദവിയും, ആറാം അനുച്ഛേദ പ്രകാരം പ്രത്യേക പദവിയുമാണ് ആവശ്യപ്പെട്ടിരുന്നത്.

ജമ്മു കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ആക്ട് ഭേദഗതി ചെയ്ത് ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാണ് പ്രതിനിധികള്‍ കേന്ദ്രത്തിനോട് ആശ്യപ്പെട്ടത്. ഇതിനായി ബില്ലിന്റെ കരട് രേഖയും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായത് മുതല്‍ ലെ അപെക്‌സ് ബോഡിയും, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് സംസ്ഥാന പദവിക്കായി ആവശ്യപ്പെടുന്നുണ്ട്.

ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ അധികാരമെല്ലാം ദുര്‍ബലമായിരിക്കുകയാണെന്നും ഇവരുടെ അഭിഭാഷകനായ ഹാജി ഗുലാം മുസ്തഫ പറഞ്ഞു. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് നിയമസഭയില്‍ നാല് അംഗങ്ങളുണ്ടായിരുന്നു. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രണ്ട് അംഗങ്ങളുണ്ടായിരുന്നു. ഇന്ന് നിയമസഭയില്‍ യാതൊരു പ്രാതിനിധ്യവും ഇല്ലെന്നും മുസ്തഫ ചൂണ്ടിക്കാണിച്ചു.

അതേസമയം നേരത്തെ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായിയുടെ നേതൃത്വത്തിലുള്ള ഉന്നത തല കമ്മിറ്റി രണ്ട് സമിതികളിലെയും പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവര്‍ ലഡാക്ക്-ലേ, കാര്‍ഗില്‍ എന്നിവയെ പ്രതിനിധീകരിച്ചാണ് എത്തിയത്.

ഇവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് ചോദിച്ചറിഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനസ്ഥാപിക്കുമെന്ന് നേരത്തെ സുപ്രീം കോടതിയില്‍ കേന്ദ്രം നിലപാടെടുത്തിരുന്നു. എന്നാല്‍ ലഡാക്കിന്റെ കാര്യത്തില്‍ അത്തരം തീരുമാനങ്ങളൊന്നും ഇല്ലായിരുന്നു. ഇത് കേന്ദ്ര ഭരണപ്രദേശമായി തന്നെ തുടരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+