ബെംഗളൂരുവിനെ കാത്ത് സമഗ്രമാറ്റം; 25 അടിപ്പാതകൾ, 35 മേൽപ്പാലങ്ങൾ, 101 ആകാശപാതകൾ വരണം, റിപ്പോർട്ട്
ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ബെംഗളൂരുവിനെ ബാധിച്ച ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഗതാഗത കുരുക്കും മറ്റ് പ്രശ്‌നങ്ങളും. ഇപ്പോഴിതാ അതിനൊരു മാറ്റം കൊണ്ട് വരാൻ ശ്രമം തുടങ്ങിയിരിക്കുകയാണ്. നഗരത്തിലെ ട്രാഫിക് പോലീസ് 25 അടിപ്പാതകൾ, 35 മേൽപ്പാലങ്ങൾ, 101 ആകാശപാതകൾ എന്നിവ കൂടാതെ, വ്യക്തമായ സൈൻബോർഡുകൾ, മെച്ചപ്പെട്ട ഡ്രെയിനേജ് ഉൾപ്പെടെ 3700-ലധികം നവീകരണങ്ങൾ അടങ്ങിയ സമഗ്രമായ പദ്ധതി അവതരിപ്പിച്ചു.
യാത്രക്കാരുടെ ദൈനംദിന യാത്രകൾ സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) സമർപ്പിച്ച ഈ നിർദ്ദേശങ്ങൾ, നഗരത്തിലെ ഗതാഗതക്കുരുക്ക്, അപകടസാധ്യതയുള്ള റോഡുകൾ, പ്രധാന തടസങ്ങൾ എന്നിവ കണ്ടെത്തിയ ഒരു വിശദമായ ഓഡിറ്റിൽ നിന്നാണ് രൂപപ്പെട്ടത്. സുഗമവും സുരക്ഷിതവുമായ ബെംഗളൂരു എന്നതാണ് ഇതിന്റെ കാതലായ ലക്ഷ്യങ്ങളിൽ ഒന്ന്.

ദിവസേന ഏതാണ്ട് 2000 പുതിയ വാഹനങ്ങൾ വരുന്നതിനാൽ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വെല്ലുവിളി നേരിടുന്നുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. മഹാദേവപുരയും വൈറ്റ്ഫീൽഡും ഉൾപ്പെടുന്ന കിഴക്കൻ ബെംഗളൂരു ആണ് ഏറ്റവും തിരക്കേറിയ മേഖലകൾ; ഇവിടെയാണ് മിക്ക മേൽപ്പാലങ്ങളും കാൽനടയാത്രാ സൗകര്യങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നതാണ് ശ്രദ്ധേയമായ കാര്യം.
നിർദ്ദേശങ്ങൾ ട്രാഫിക് സാന്ദ്രത, അപകടനിരക്ക്, ജംഗ്ഷൻ പ്രകടനം തുടങ്ങിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് ഇടപെടലുകളുടെയും ഗതാഗത പരിഷ്‌കരണങ്ങളുടെയും ഒരു സമന്വയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ അറിയിച്ചു. വരും കാലത്തിന് കൂടി പ്രയോജനപ്പെടുത്തുന്ന മാറ്റങ്ങളാണ് പട്ടികയിൽ ഏറെയും.
മാറ്റങ്ങൾ എവിടെയൊക്കെ?
ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കണമെങ്കിൽ സിഗ്നൽ രഹിത ഇടനാഴികൾ, തടസ്സങ്ങൾ നീക്കം ചെയ്യൽ, കാൽനടയാത്രാ സുരക്ഷാ നടപടികൾ എന്നിവ കൂടിയേ തീരു. ഓഡിറ്റ് പ്രകാരം, ഹെബ്ബാൾ, സാരക്കി സർക്കിൾ, ബന്നാർഘട്ട റോഡ് (ഡാൽമിയ ജംഗ്ഷൻ) ഉൾപ്പെടെ 25 പ്രധാന ജംഗ്ഷനുകളിൽ അടിപ്പാതകളോ ഗ്രേഡ് സെപ്പറേറ്ററുകളോ വഴി സിഗ്നൽ രഹിത ഗതാഗതം നടപ്പാക്കും.
വർത്തുർ കോടി, ദൊമ്മസന്ദ്ര, ഗുഞ്ചൂർ, എച്ച്എഎൽ ഓൾഡ് എയർപോർട്ട് റോഡ്, യെലഹങ്ക എന്നിവിടങ്ങളിലെ പ്രധാന കവലകളിൽ മേൽപ്പാലങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഹോസൂർ റോഡ്, ഓൾഡ് മദ്രാസ് റോഡ്, മൈസൂരു റോഡ്, കനകപുര റോഡ്, ദേശീയപാത 44 ജംഗ്ഷനുകൾ എന്നിവിടങ്ങളിലെ അപകടകരമായ ഇടനാഴികളിൽ 101 ആകാശപാതകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്; ഇവിടെയാണ് ഉയർന്ന കാൽനടയാത്രക്കാരുടെ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ലഭ്യമായ വിവരം അനുസരിച്ച് 2340 സ്ഥലങ്ങളിൽ ട്രാഫിക് സൈൻബോർഡുകൾ സ്ഥാപിക്കും, ഇത് എല്ലാ വിഭാഗങ്ങളിലും ഏറ്റവും ഉയർന്നതായിരിക്കും. ദുർബലമായ ലൈൻ അച്ചടക്കവും വഴിയിലെ ദിശാസൂചനകളുടെ അഭാവവും പരിഹരിക്കാൻ 707 സ്ഥലങ്ങളിൽ തെർമോപ്ലാസ്‌റ്റിക് റോഡ് മാർക്കിംഗുകളും ആവശ്യമാണ്.
കൂടാതെ, 103 ബസ് സ്‌റ്റോപ്പുകൾ ജംഗ്ഷനുകളിൽ നിന്ന് മാറ്റി സ്ഥാപിക്കാനും ട്രാഫിക്ക് തടസങ്ങൾ ഒഴിവാക്കാൻ 63 പ്രത്യേക ബസ് ബേകൾ നിർമ്മിക്കാനും ഓഡിറ്റിൽ പറയുന്നു. മോശം രൂപകൽപ്പനയുള്ള 84 സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യാനും സുരക്ഷ-75 പദ്ധതിക്ക് കീഴിൽ 75 അപകടസാധ്യതയുള്ള ജംഗ്ഷനുകളിൽ സുരക്ഷാ മെച്ചപ്പെടുത്തലുകൾ വരുത്താനും നിർദ്ദേശങ്ങളുണ്ട്.
ഇതിന് പുറമേ കെട്ടിക്കിടക്കുന്ന വെള്ളം റോഡുകളെ നശിപ്പിക്കുകയും വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യുന്നതിനാൽ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് വർധിക്കുമെന്നത് പോലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഡ് രൂപകൽപ്പനയും ഡ്രെയിനേജ് സംവിധാനങ്ങളും തമ്മിലുള്ള ഏകോപനനം ആവശ്യമാണ് എന്നാണ് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
-
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന്












Click it and Unblock the Notifications