കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തനെ ഉയര്‍ന്ന് കോണ്ടം വില്‍പന ; കാരണം വിചിത്രം!

Google Oneindia Malayalam News

ദുർഗാപൂർ: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ ഫ്ലേവർഡ് കോണ്ടത്തിന്റെ വിൽപനയിൽ ഗണ്യമായ വർധനവ്. അസാധാരണമായ വില്‍പനയുടെ കാരണം
പൊലീസ് അന്വേഷിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഫ്ലേവേര്‍ഡ് കോണ്ടങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കി വച്ച് ആ വെള്ളം മദ്യത്തിന് പകരം ഉപയോഗിക്കുകയാണ് ആളുകള്‍.

യുവാക്കളാണ് ഏറിയ പങ്കും കോണ്ടം ഇതിനായി വാങ്ങുന്നത്. കോണ്ടം പോളിമറയാതിനാല്‍ ഇത് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുമ്പോള്‍ 'ഹൈഡ്രോളിസിസ്' എന്ന പ്രക്രിയ ഉണ്ടാകുന്നു. ഇതിന്‍റെ ഫലമായി കോണ്ടം മുക്കിവച്ച വെള്ളം ആല്‍ക്കഹോളിക് ആയി മാറുമെന്നും വിദഗ്‌ധര്‍ പറയുന്നു. മദ്യത്തിന് സമാനമായ ലഹരിയാണ് ഇത് നല്‍കുക. എന്നാലിത് ക്രമേണ ജീവന് ഭീഷണിയാകാമെന്നും ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

condom

മദ്യത്തെക്കാള്‍ വിലക്കുറവില്‍ ലഹരി ലഭിക്കുമെന്നതാനിനാലാണ് കോണ്ടം ഉപയോഗിച്ചുള്ള വെള്ളത്തിന് ആവശ്യക്കാരേറുന്നത്. പ്രിസ്ക്രിപ്ഷനില്ലാതെ തന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് കോണ്ടം വാങ്ങിക്കാമെന്നതും ആവശ്യക്കാര്‍ക്ക് ഗുണമാകുന്നു. കോളേജ് വിദ്യാര്‍ത്ഥികളടക്കം ദിനംപ്രതി കോണ്ടം വാങ്ങിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് കടക്കാരും പറയുന്നു.അതേസമയം, വിഷയത്തിൽ പശ്ചിമ ബംഗാൾ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.

English summary
condom widely uses instead of alcohol in bengals durgapur youth using flavoured condoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X