Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍.. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇനിയും വിയര്‍ക്കും

മംബൈ: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞെങ്കിലും ഇതുവരെ രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. രാഹുലിന്‍റെ പാത പിന്തുടര്‍ന്ന് ഇതിനോടകം നിരവധി നേതാക്കള്‍ രാജിവെച്ചൊഴിഞ്ഞു. എന്നാല്‍ ഇവര്‍ക്ക് പകരം നിയമനം നടത്താനാകാതെ കുഴങ്ങുകയാണ് പാര്‍ട്ടി.

രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന്‍ രാജിവെച്ചത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിട്ടും അശോക് ചവാന് പകരം മറ്റൊരു അധ്യക്ഷനെ നിയമിക്കാനാകാതെ നട്ടം തിരിയുകയാണ് നേതൃത്വം.

 രാഹുലിന്‍റെ സമ്മര്‍ദ്ദം

രാഹുലിന്‍റെ സമ്മര്‍ദ്ദം

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇവിടെ എന്‍സിപിയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ശിവസേന-ബിജെപി സഖ്യം സംസ്ഥാനം തൂത്തുവാരി. ഭിജെപിക്ക് 23 സീറ്റുകള്‍ നേടാനായി. ശിവസേന 17 സീറ്റുകളിലും വിജയിച്ചു. എന്‍സിപി നാല് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും ഒരു സീറ്റ് മാത്രമാണ്. ഇതോടെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് നയിച്ചതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 പിന്നാലെ രാജി

പിന്നാലെ രാജി

അധ്യക്ഷന്‍മാര്‍ രാജിവെച്ചൊഴിയണമെന്ന് തന്നെ രാഹുല്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍ പദവി ഒഴിയാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ രാഹുലിന് അധ്യക്ഷ പദവി ഒഴിയേണ്ടി വന്നു. അതേസമയം തുടര്‍ന്നും കോണ്‍ഗ്രസ് യോഗങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ രാജിക്കായി രാഹുല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന് അശോക് ചവാന്‍ പ്രഖ്യാപിച്ചത്.ചവാന്‍റെ രാജി സ്വീകരിച്ച നേതൃത്വം പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

 ഒളിച്ചോടി നേതാക്കള്‍

ഒളിച്ചോടി നേതാക്കള്‍

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധ്യക്ഷനെ കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് നേതൃത്വം. ചവാന് പകരം മുതിര്‍ന്ന നേതാവ് ബാലസാഹേബ് തോറത്തിന്‍റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ നിയമസഭ തിര‍ഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ആകില്ലെന്ന് തോറത്ത് നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. പരാജയ ഭീതിയാണ് മുതിര്‍ന്ന നേതാക്കളെ പിന്നോട്ടടിക്കുന്നതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. സംസ്ഥാനത്ത് ബിജെപി-ശിവസേന സഖ്യത്തിന് അനുകൂലമാണ് നിലവിലെ സാഹചര്യം. മറുപക്ഷത്തിന് വിജയം ഉറപ്പാണെന്നിരിക്കെ നാളെ പരാജയത്തിന്‍റെ പഴി ഏറ്റെടുക്കാന്‍ ആവില്ലെന്ന് നേതാക്കള്‍ പറയുന്നു.

 നീട്ടിയെറിഞ്ഞ് ബിജെപി

നീട്ടിയെറിഞ്ഞ് ബിജെപി

മുതിര്‍ന്ന നേതാക്കള്‍ നേതൃ പദവികളില്‍ നിന്ന് മാറി നില്‍ക്കട്ടെയെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. നേതൃനിരയില്‍ യുവാക്കള്‍ അണിനിരക്കേണ്ട സാഹചര്യമാണ് വന്നെത്തിയിരിക്കുന്നത്. പാര്‍ട്ടിയെ ഊര്‍ജ്വസ്വലരായ നേതാക്കള്‍ എത്തുന്നതോടെ പാര്‍ട്ടിയുടെ തലവര തന്നെ മാറുമെന്നും നോര്‍ത്ത് മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സപ്തംബറിലോ ഒക്ടോബറിലോ ആകും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ശിവസേന-ബിജെപി സഖ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+