കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദന റെഡ്ഡി കുരുക്കില്‍..... കുതിരക്കച്ചവടത്തിന് തെളിവുമായി കോണ്‍ഗ്രസ്!! പണവും പദവിയും വാഗ്ദാനം

ജനാര്‍ദന റെഡ്ഡിയുടെ ഓഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടു

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയുടെ കുതിരക്കച്ചവടത്തിന് ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ്. ബെല്ലാരിയിലെ കരുത്തുറ്റ നേതാവായ ജനാര്‍ദന റെഡ്ഡി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. റായ്ച്ചൂരിലെ തങ്ങളുടെ എംഎല്‍എയെ പണവും പദവിയും നല്‍കിയാണ് ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം കുതിരക്കച്ചവടത്തിന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അനുമതിയും നിര്‍ദേശവുമുണ്ടെന്ന് റെഡ്ഡി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതും വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.

1

കോണ്‍ഗ്രസ് പുറത്തുവിട്ട് ഓഡിയോ ക്ലിപ്പില്‍ ജനാര്‍ദന റെഡ്ഡിയുടേതിന് സമാനമായ ശബ്ദമാണ് ഉള്ളത്. നിങ്ങള്‍ക്ക് എന്ത് പദവിയാണ് വേണ്ടത്. അതു നമുക്ക് ശരിയാക്കാം. ഇക്കാര്യം നമ്മള്‍ തമ്മില്‍ മാത്രം അറിഞ്ഞാല്‍ മതി. നാളെ നിങ്ങളൊരു മന്ത്രിയായിരിക്കും. നിങ്ങള്‍ വലിയ വ്യക്തികളോടൊപ്പമായിരിക്കും നാളെ ഇരിക്കും. അവര്‍ പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. നിങ്ങളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണിത് പറയുന്നത്. അവരാണ് ഈ രാജ്യം ഭരിക്കുന്നത്. നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയ സ്വത്തുക്കളേക്കാള്‍ നൂറുമടങ്ങ് സ്വത്ത് ഈ ഭരണത്തിന് കീഴില്‍ ഉണ്ടാക്കാമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. ഈ ശബ്ദം റെഡ്ഡിയുടേതാണോ എന്ന് വ്യക്തമല്ല. പക്ഷേ സംസാരിക്കുന്ന വ്യക്തി കന്നഡയിലാണ് സംസാരിക്കുന്നത്. ഇത് ആരോപണങ്ങള്‍ക്ക് കരുത്തു പകര്‍ന്നിട്ടുണ്ട്.

യെദ്യൂരപ്പയ്ക്ക് നിര്‍ണായകം... സഭയുടെ വിശ്വാസം നേടണം, ചര്‍ച്ച നടത്തണം!! വിശ്വാസ വോട്ടില്‍ പൊടിപാറുംയെദ്യൂരപ്പയ്ക്ക് നിര്‍ണായകം... സഭയുടെ വിശ്വാസം നേടണം, ചര്‍ച്ച നടത്തണം!! വിശ്വാസ വോട്ടില്‍ പൊടിപാറും

Recommended Video

cmsvideo
News Of The Day | അവിശ്വാസ വോട്ടെടുപ്പിൽ BJP ജയിക്കുമോ? |Oneindia Malayalam

വാജു ഭായിയേയും വെല്ലും ഈ ബൊപ്പയ്യ!!! യെദ്യൂരപ്പയുടെ സ്വന്തം പ്രോടേം സ്പീക്ക‍ര്‍... ഭരണം പിടിക്കുമോ?വാജു ഭായിയേയും വെല്ലും ഈ ബൊപ്പയ്യ!!! യെദ്യൂരപ്പയുടെ സ്വന്തം പ്രോടേം സ്പീക്ക‍ര്‍... ഭരണം പിടിക്കുമോ?

English summary
Congress releases audio it says is of BJPs Janardhana Reddy bribing its MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X